സൗദിയുടെ തലസ്ഥാന നഗരിയിൽ നടക്കുന്ന റിയാദ് സീസണിൽ വൻ സന്ദർശക പ്രവാഹം. മൂന്ന് മാസത്തിനുള്ളിൽ ഒരു കോടി അറുപത് പക്ഷത്തിലേറെ പേരാണ് റിയാദ് സീസൺ സന്ദർശിച്ചു. വ്യത്യസ്തങ്ങളായ പരിപാടികളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഇത് തന്നെയാണ് കാണികളെ ആകർഷിക്കുന്നതും.
റിയാദ് സീസണിന്റെ അഞ്ചാം പതിപ്പ് 2024 ഒക്ടോബർ 12 നാണ് ആരംഭിച്ചത്. ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയാണ് റിയാദ് സീസൺ മൂന്ന് മാസം പിന്നിടുമ്പോൾ ഒരു കോടി അറുപത് പക്ഷത്തിലേറെ പേർ സന്ദർശിച്ചതായി അറിയിച്ചത്. സൗദിക്ക് അകത്തു നിന്നും പുറത്തു നിന്നുമുള്ള സന്ദർശകർ റിയാദ് സീസണിലെ വിവിധ പരിപാടികൾ കാണാനായി എത്തി. സീസണിലെ പരിപാടികളുടെ വൈവിധ്യം സന്ദർശകരെ ഏറെ ആകർഷിച്ചു. ലോകമെമ്പാടുമുള്ള സന്ദർശകരുടെ ശ്രദ്ധ ആകർഷിച്ച പുതിയ സോണുകൾ ഇതിനകം തുറന്നിട്ടുണ്ട്.
16 ദശലക്ഷത്തിലെത്തിയ സന്ദർശകരുടെ എണ്ണം റിയാദ് സീസണിന്റെ വിജയത്തെ സ്ഥിരീകരിക്കുന്നതായി അധികൃതർ പറയുന്നു. ബോക്സിംഗ് – ഗുസ്തി മത്സരങ്ങൾ, അന്താരാഷ്ട്ര ഗായകരുടെ സാന്നിധ്യം എന്നിവയാൽ സമ്പന്നമായിരുന്നു പരിപാടികൾ. റെസ്റ്റോറന്റുകൾ, മനോഹരമായ പൂന്തോട്ടങ്ങൾ തുടങ്ങിയവയും സന്ദർശകരെ ആകർഷിച്ചു. പുതിയ വിനോദ അനുഭവമാണ് റിയാദ് സീസണിലെത്തിയ സന്ദർശകർക്ക് പകർന്നു നൽകിയത്.