Kerala

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് എട്ടോളം പേർ ചേർന്ന്; 15 പവൻ സ്വർണം കവർന്നു, അന്വേഷണം | differently abled young woman

അരീക്കോട് പൊലീസ് മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

അരീക്കോട്: യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. അയൽവാസിയും അകന്ന ബന്ധുക്കളും അടക്കം എട്ടുപേര്‍ക്കെതിരെയാണ് യുവതിയുടെ പരാതി. സംഭവത്തില്‍ അരീക്കോട് പൊലീസ് മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.

മാനസിക വെല്ലുവിളി നേരിടുന്ന 36കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. മുഖ്യപ്രതി യുവതിയെ പലര്‍ക്കായി കാഴ്ചവെച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പ്രതികള്‍ യുവതിയെ പലതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. ഇതിന് പുറമേ യുവതിയുടെ പതിനഞ്ച് പവന്‍ സ്വര്‍ണവും പ്രതികള്‍ കവര്‍ന്നു.

നിലവില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags: KeralaFIR