മുംബൈ: അര്‍ഹരായ ജിയോഫൈബര്‍/എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് വര്‍ഷം സൗജന്യ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. 888 രൂപ മുതല്‍ 3499 രൂപ വരെയുള്ള പോസ്റ്റ്‌പെയ്ഡ് ബ്രോഡ്‌ബാന്‍ഡ് പ്ലാനുകള്‍ ഉള്ളവര്‍ക്കാണ് ജിയോ ഈ ഓഫര്‍ വച്ചുനീട്ടിയിരിക്കുന്നത്.
പരസ്യങ്ങളില്ലാതെ യൂട്യൂബ് കാണാനാവുന്ന പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ രണ്ട് വര്‍ഷത്തേക്ക് സൗജന്യമായി ജിയോഫൈബര്‍, എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് റിലയന്‍സ് ജിയോ. 888, 1199, 1499, 2499, 3499 എന്നീ പാക്കേജുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാവും. ഈ പോസ്റ്റ്‌പെയ്‌ഡ് ബ്രോഡ്‌ബാന്‍ഡ് പ്ലാനുകള്‍ തെരഞ്ഞെടുക്കുകയാണ് യൂട്യൂബ് പ്രീമിയം സൗജന്യമായി ലഭിക്കാന്‍ ആദ്യം ചെയ്യേണ്ടത്. ഇതുകഴിഞ്ഞ് മൈജിയോ അക്കൗണ്ടില്‍ കയറി യൂട്യൂബ് പ്രീമിയം ബാനറില്‍ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം യൂട്യൂബ് നിങ്ങളുടെ യൂട്യൂബ് അക്കൗണ്ടില്‍ സൈന്‍-ഇന്‍ ചെയ്യണം. ഇതോടെ രണ്ട് വര്‍ഷത്തേക്ക് ജിയോഫൈബറിലും എയര്‍ഫൈബറിലും യൂട്യൂബ് പ്രീമിയം സൗജന്യമായി ആസ്വദിക്കാം.
പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോ കാണാമെന്നതാണ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍റെ ഏറ്റവും വലിയ നേട്ടം. ഇതിന് പുറമെ ഓഫ്‌ലൈന്‍ കാഴ്‌ചയ്ക്കായി വീഡിയോ ഡൗണ്‍ലോഡ് സൗകര്യം, സ്ക്രീന്‍ മിനിമൈസ് ചെയ്തുകൊണ്ട് കാണാനുള്ള ബാക്ക്‌ഗ്രൗണ്ട് പ്ലേ സംവിധാനം, യൂട്യൂബ് മ്യൂസിക് പ്രീമിയത്തിലേക്കുള്ള പ്രവേശനം എന്നിവ യൂട്യൂബ് പ്രീമിയം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഫീച്ചറുകളാണ്.
content highlight : reliance-jio-announced-free-youtube-premium-for-2-years-with-fiber-and-airfiber