ആവശ്യമായ ചേരുവകൾ
വഴുതനങ്ങ
മുളകുപൊടി
മഞ്ഞൾപൊടി
കുരുമുളകുപൊടി
ഗരം മസാല
ഉപ്പ്
കോൺഫ്ലോർ
നാരങ്ങാനീര്
ഇഞ്ചി
വെളുത്തുള്ളി പേസ്റ്റ്,
ആവശ്യമായ എണ്ണ
തയ്യാറാക്കേണ്ട രീതി
വയലറ്റ് നിറത്തിൽ വട്ടത്തിലുള്ള വഴുതനങ്ങയാണ് ഈ ഒരു റെസിപ്പി ചെയ്യാനായി ഉപയോഗിക്കേണ്ടത്. ഇതിലേക്ക് ഇടത്തരം കട്ടിയിൽ വട്ടത്തിൽ അരിഞ്ഞെടുത്ത വഴുതനങ്ങ, മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഗരം മസാല, ഉപ്പ്, കോൺഫ്ലോർ, നാരങ്ങാനീര്,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, വെള്ളം, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ് ആവശ്യം. ആദ്യം തന്നെ ഒന്നര ഇഞ്ച് വലിപ്പത്തിൽ വഴുതനങ്ങ വട്ടത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കണം. അതിനുശേഷം ഒരു ബൗളിലേക്ക് എടുത്തുവച്ച എല്ലാ പൊടികളും വെള്ളം ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക. അതിനുശേഷം അരിഞ്ഞുവെച്ച വഴുതനങ്ങ ആ ഒരു കൂട്ടിലേക്ക് ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ഈയൊരു കൂട്ട് 30 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി ഫ്രിഡ്ജിൽ വയ്ക്കാം. ശേഷം ചൂടായ എണ്ണയിൽ വറുത്ത് കോരാം.