Food

മുട്ട പൊരിക്കാൻ ഇനി ഒരു തുള്ളി എണ്ണ വേണ്ട! ഇതുപോലെ വെള്ളത്തിൽ പൊരിച്ചെടുക്കൂ

ആവശ്യമായ ചേരുവകൾ

മുട്ട – 6
കുരുമുളക് പൊടി – 1 ടീസ്പൂൺ
ഉപ്പ്‌ ആവശ്യത്തിന്
മഷ്‌റൂം അരിഞ്ഞത് – മുക്കാൽ കപ്പ്
സ്പ്രിങ് ഒണിയൻ
ക്യാപ്സിക്കം

തയ്യാറാക്കേണ്ട രീതി

മുട്ടയും ബാക്കി എല്ലാ ചേരുവകളും ഒന്നിച്ചാക്കി നല്ല പോലെ അടിച്ചെടുക്കുക. ഒരു പാനിൽ മുട്ടയുടെ അതേ അളവിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇനി മുട്ട അടിച്ചത് അതിലേക്ക് ഒഴിക്കുക. 2 മിനിറ്റ് ഇളക്കാതെ വെക്കുക. ശേഷം മെല്ലെ ഇളക്കി വെള്ളം വറ്റിച്ചെടുക്കാം. ഇങ്ങനെ തയ്യാറാക്കി കഴിഞ്ഞാൽ ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാൻ മറ്റൊരു കറിയുടെ ആവശ്യമില്ല.