Celebrities

സിനിമയൊന്നുമില്ലേയെന്ന ചോദ്യങ്ങൾ, റിലേഷൻഷിപ്പിലും പ്രശ്നങ്ങൾ; എല്ലാം സംഭവിച്ചത് 2024 ലാണ്: സാനിയ അയ്യപ്പൻ | saniya-iyappan

എല്ലാം വിട്ട് സമാധാനമായി എവിടെയെങ്കിലും പോയി ജീവിക്കാം എന്ന് കരുതി

വളരെ ചെറിയ പ്രായത്തിൽ തന്നെ ഡാൻസ് ഷോയിലൂടെ കഴിവ് തെളിയിച്ച് പ്രേക്ഷകമനം കീഴടക്കിയ താരമാണ് സാനിയ അയ്യപ്പൻ. ഡാൻസിന് പുറമേ അഭിനയത്തിലും ഒരുപോലെ തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട് താരം. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്വീന്‍ എന്ന സിനിമയില്‍ നായികയായി സാനിയ അഭിനയിച്ചത്. ഈ ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. പിന്നീട് ലൂസിഫർ, ദി പ്രീസ്റ്റ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം.

എല്ലാവർക്കും അറിയാവുന്ന  ആളാണെങ്കിൽ പോലും പലപ്പോഴും സാനിയയുടെ പേരിനെക്കുറിച്ച്  സംശയങ്ങൾ വരാറുണ്ട്. വാർത്തകളിൽ പോലും സാനിയ അയ്യപ്പൻ എന്നും സാനിയ ഇയ്യപ്പൻ എന്നും പലരും എഴുതാറുണ്ട്. ഇപ്പോഴിതാ തന്റെ പേരിനെക്കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് താരം. തന്റെ പേര് സാനിയ അയ്യപ്പൻ എന്നാണ്,  എന്നാൽ ഇയ്യപ്പൻ എന്ന് പലരും തെറ്റി എഴുതുന്നുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ സാനിയ പറഞ്ഞിരിക്കുന്നത്. സാനിയയുടെ പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ അയ്യപ്പൻ എന്ന തുടങ്ങുന്നത് ‘ഐ’ എന്ന അക്ഷരത്തിലാണ്. അതായിരിക്കാം സംശയത്തിന് കാരണമാകുന്നത് എന്നുതോന്നുന്നു എന്നും സാനിയ പറഞ്ഞിരുന്നു.

ഇപ്പോഴിതാ കരിയറിൽ വന്ന താഴ്ചയെക്കുറിച്ച് സംസാരിക്കുകയാണ് സാനിയ. കഴിഞ്ഞ വർ‌ഷം കരിയറിലും ജീവിതത്തിലും വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് സാനിയ പറയുന്നു. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. സിനിമയൊന്നുമില്ലേയെന്ന ചോദ്യങ്ങൾ തന്നെ ബാധിച്ചിട്ടുണ്ട് സാനിയ തുറന്ന് പറഞ്ഞു. കരിയറിൽ വിചാരിച്ച ഉയർച്ച കിട്ടാത്തതിന്റെ ടെൻഷനും കാര്യങ്ങളുമുണ്ടായിരുന്നു.

ഇതിനൊപ്പം എന്റെ റിലേഷൻഷിപ്പിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. എല്ലാം സംഭവിച്ചത് 2024 ലാണ്. എല്ലാം വിട്ട് സമാധാനമായി എവിടെയെങ്കിലും പോയി ജീവിക്കാം എന്ന് കരുതി. ഈ ചെറിയ പ്രായത്തിൽ അങ്ങനെ ചിന്തിക്കുന്നത് തന്നെ മണ്ടത്തരമാണ്. അത്രയും ഡിപ്രസിം​ഗ് ആയ ഘട്ടമായിരുന്നു അതെന്ന് സാനിയ പറയുന്നു. ഫിലിപ്പീൻസിലേക്ക് ​ഗേൾസ് ട്രിപ്പ് പോയി വന്നതോടെ താൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്നും സാനിയ വ്യക്തമാക്കി.

2023 ൽ വിദേശ പഠനം അവസാനിപ്പിച്ച് തിരിച്ച് വന്നതിനെക്കുറിച്ചും സാനിയ സംസാരിച്ചു. തന്റെ മാത്രം ആ​ഗ്രഹപ്രകാരമാണ് പുറത്ത് പഠിക്കാൻ പോയത്. ആറ് മാസം കഴിഞ്ഞ് തിരിച്ച് വന്നു. ചില പ്രശ്നങ്ങൾ കാരണമാണ് തിരിച്ച് വന്നതെന്ന് സാനിയ പറയുന്നു. പല കുട്ടികളും അവിടെ എക്സെെറ്റഡായി പോകും. പക്ഷെ പിന്നീട് തിരിച്ച് വരാനുള്ള ഓപ്ഷനില്ല. എനിക്ക് അങ്ങനെയൊരു ഓപ്ഷനുള്ളത് കൊണ്ട് തിരിച്ച് വന്നു. അല്ലെങ്കിൽ അവിടെ പോയി പെടേണ്ടതാണ്.

ലോണെടുത്ത് പോകുന്ന കുട്ടികൾക്ക് അവിടെയൊരു എൻജോയ്മെന്റുണ്ടെന്ന് തോന്നുന്നില്ല. പാർട് ടൈം ജോബ് അല്ലെങ്കിൽ അസെെൻമെന്റുകൾ. ലണ്ടനിൽ പഠിക്കുക എന്നതിനപ്പുറം ബാക്കിയെല്ലാം സ്ട്ര​ഗിൾ തന്നെയാണ്. എന്റെ ബാച്ചിലുണ്ടായിരുന്നത് ബ്രിട്ടീഷ് ടീനേജ് കിഡ്സ് ആണ്. അവർ വല്ലാതെ വംശീയതയുള്ളവരാണ്. ടീനേജിലെ പിള്ളേരെ നമ്മൾ‌ എത്ര പറഞ്ഞിട്ടും കാര്യമില്ല. ആദ്യത്തെ രണ്ട് മാസം ഞാൻ അമ്മയെ വിളിച്ച് കരഞ്ഞു.

ബിഎ ആക്ടിം​ഗ് ആന്റ് ഡയരക്ഷനാണ് ഞാനെടുത്ത കോഴ്സ്. കൂടെ പെയർ ചെയ്യാൻ ആരുമുണ്ടാകില്ല. പ്രൊഫസറായിരിക്കും പെയർ ചെയ്യുക. നാട്ടിൽ മെച്ചപ്പെട്ട ജീവിതമുണ്ട്, ഞാനെന്തിന് ഇവിടെ സ്ട്ര​ഗിൾ ചെയ്യുന്നതെന്ന ചിന്ത വന്നു. യൂണിവേഴ്സിറ്റി മുഴുവൻ പണവും തിരിച്ച് തന്നു. അങ്ങനെ താൻ നാട്ടിലേക്ക് മടങ്ങുകയായിരുന്നെന്നും സാനിയ ഓർത്തു.

സ്വർ​ഗവാസൽ ആണ് സാനിയയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. തമിഴ് ചിത്രത്തിൽ ആർജെ ബാലാജിയാണ് നായകനായെത്തിയത്. മലയാളത്തിൽ എമ്പുരാനാണ് സാനിയയുടെ വരാനിരിക്കുന്ന സിനിമകളിലൊന്ന്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

content highlight:saniya-iyappan-about 2024