Kerala

അച്ഛനും അമ്മയും ഉപേക്ഷിച്ച പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്; രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ് | 15 year old girl case arrest

കാൽവരിമൗണ്ടിലെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് മൊഴി

ഇടുക്കി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. പൈനാവിലെ ഓട്ടോ ഡ്രൈവർ സിദ്ദിഖ്, കൂലിപ്പണിക്കാരനായ സുഭാഷ് എന്നിവരാണ് പിടിയിലായത്. സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റവും പോക്സോ വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. കാൽവരിമൗണ്ടിലെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. സുഭാഷിനെതിരെ കുട്ടിയെ കടന്ന് പിടിച്ചതിന് പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കുട്ടിയെ പീഡിപ്പിച്ച അയൽവാസികളിലൊരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് അറസ്റ്റ് ചെയ്തിരുന്നു. അച്ഛനും അമ്മയും ഉപേക്ഷിച്ച പെൺകുട്ടി ചൈൽഡ് ലൈനിൻ്റെ സംരക്ഷണയിലാണിപ്പോൾ. ചൈൽഡ് ലൈൻ ഏറ്റെടുക്കുന്നതിന് മുൻപും സംരക്ഷണ കേന്ദ്രത്തിൽ നിന്നും മുത്തച്ചനെ കാണാൻ അവധിക്ക് വീട്ടിലെത്തുന്ന സമയത്തുമായി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പെൺകുട്ടിക്ക് വിശദമായി കൗൺസിലിംഗ് നൽകും.