ചിക്കൻ വിഭവങ്ങൾ ഇഷ്ടമല്ലാത്ത കുട്ടികളും മുതിർന്നവരും ഇല്ലെന്ന് തന്നെ പറയാം. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ചിക്കന്‍ പോപ്‌കോണ്‍ ഈസിയായി എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കിയാലോ? സ്കൂളിലും തയ്യാറാക്കി നൽകാം ഈ സ്പെഷ്യൽ വിഭവം.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചിക്കന്‍ ചെറിയ കഷണങ്ങളാക്കുക. അതിലേക്ക് മുളകുപൊടി, മഞ്ഞള്‍ പൊടി, ജീരക പൊടി, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങ നീര് എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്ത് അരമണിക്കൂര്‍ വെയ്ക്കുക. ഒരു പാത്രത്തില്‍ മുട്ട അടിച്ചു വയ്ക്കുക. മറ്റൊരു പ്രാത്രത്തില്‍ ബ്രഡ് പൊടിച്ചത് എടുത്ത് വയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഓരോ ചിക്കന്‍ പീസ് എടുത്ത് മുട്ടയില്‍ മുക്കി ബ്രഡ് പൊടിയിലിട്ട് വീണ്ടും മുട്ടയില്‍ മുക്കി ബ്രഡ് പൊടിയിലിട്ട് എണ്ണയില്‍ വറുത്തു കോരുക.
STORY HIGHLIGHT : chicken popcorn