Recipe

വീട്ടിൽ തന്നെ ന്യൂഡിൽസ് തയ്യാറാക്കിയാലോ? | wheat-noodles-home-made-recipe

നിങ്ങൾ വലിയൊരു ന്യൂഡിൽസ് ഫാനാണ് എന്നാൽ ദഹനാരോഗ്യം പ്രധാനമാണ് എന്നുണ്ടെങ്കിൽ കുറച്ച് ഗോതമ്പ് പൊടിയും, ലഭ്യമായ പച്ചക്കറികളും എടുത്തോളൂ, സിംപിളായി അത് പാകം ചെയ്യാം.

ചേരുവകൾ

ഗോതമ്പ് പൊടി- 2 കപ്പ്
വെള്ളം- 1/2 കപ്പ്
പച്ചമുളക്- 1
സവാള- 1/2
കാരറ്റ്- 2 ടേബിൾസ്പൂൺ
ഗ്രീൻപീസ്- 2 ടേബിൾസ്പൂൺ
സ്വീറ്റ്‌കോൺ- 2 ടേബിൾസ്പൂൺ
മുളകുപൊടി- 1 നുള്ള്
മഞ്ഞൾപ്പൊടി- 1 നുള്ള്
മല്ലിപ്പൊടി- 1നുള്ള്
ഗരംമസാല- 1 നുള്ള്
വെളിച്ചെണ്ണ-  1/2 ടേബിൾസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

  • ഗോതമ്പ് പൊടിയിലേയ്ക്ക് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കാം.
  • മാവ് കുഴയ്ക്കാൻ ആവശ്യത്തിന് വെള്ളം ഒഴിക്കാം.
  • ശേഷം മാവ് 20 മിനിറ്റ് മാറ്റി വയ്ക്കാം.
  • ചെറിയ ഭാഗങ്ങളായി മാവ് വേർതിരിക്കാം.
  • ഒരോന്നും കട്ടി കുറച്ച് നീളത്തിൽ ഉരുട്ടാം.
  • അത് വീണ്ടും നീളത്തിൽ കത്തി ഉപയോഗിച്ച് മുറിയ്ക്കാം.
  • ഒരു പാത്രത്തിൽ വെള്ളം എടുക്കാം, അതിലേയ്ക്ക് ഉപ്പ് ചേർത്ത് മുറിച്ചെടുത്ത ന്യൂഡിൽസ് അതിലിട്ട് 3 മിനിറ്റ് വേവിക്കാം.
  • അവ വെള്ളത്തിൽ പൊങ്ങി വരുമ്പോൾ അടുപ്പണച്ച് അരിച്ചെടുക്കാം. ശേഷം തണുക്കാൻ വയ്ക്കാം.
  • മറ്റൊരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാക്കാം.
  • അതിലേയ്ക്ക് ചെറുതായി അരിഞ്ഞ സവാള, കാരറ്റ്, ഗ്രീൻ പീസ്, സ്വീറ്റ് കോൺ, പച്ചമുളക് എന്നിവ ചേർത്തു വേവിക്കാം.
  • പച്ചക്കറികൾ വെന്തു കഴിയുമ്പോൾ മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
  • ഇതിലേയ്ക്ക് വേവിച്ചെടുത്ത ന്യൂഡിൽസ് ചേർത്ത് ഇളക്കാം. മുകളിലായി മല്ലിയില ചേർത്തു വിളമ്പാം.

content highlight: wheat-noodles-home-made-recipe