നല്ല മഴയത്ത് ചൂടൻ ബോണ്ട കിട്ടിയാലോ?. വൈകുന്നരേങ്ങളിൽ ആസ്വദിച്ച് കഴിക്കാൻ അത് മതിയാകും.
ചേരുവകൾ
ചിക്കൻ- 300 ഗ്രാം
ഉരുളക്കിഴങ്ങ്- 1
വെള്ളം- 1 കപ്പ്
കുരുമുളക്- 1 ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
ഉപ്പ്- 1 ടീസ്പൂൺ
എണ്ണ- 2 ടേബിൾസ്പൂൺ
ജീരകം- 1 ടീസ്പൂൺ
ഇഞ്ചി- 1 ടീസ്പൂൺ
പച്ചമുളക്- 5
സവാള- 1
ഗരംമസാല- 1/2 ടീസ്പൂൺ
കോൺഫ്ലോർ- 2 ടേബിൾസ്പൂൺ
മൈദ- 1 കപ്പ്
കടലമാവ്- 1 കപ്പ്
മുളകുപൊടി- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചിക്കൻ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കാം.
അതിലേയ്ക്ക് ഉരുളക്കിഴങ്ങ്, കുരുമുളക്, മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് വേവിക്കാം.
കുക്കറിലാണെങ്കിൽ 3 വിസിലിനു ശേഷം അടുപ്പണയ്ക്കാം. വെള്ളം അരിച്ചു കളയാം.
ഒരു ബൗളിൽ മൈദ, കടലമാവ്, മുളകുപൊടി, ഉപ്പ് എന്നിവ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കി ചേർത്തു വയ്ക്കാം.
ഒരു പാൻ അടുപ്പിൽ വച്ച അൽപം എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ചെറുതായി അരിഞ്ഞു വഴറ്റാം.
അവ വെന്തതിനു ശേഷം ഗരംമസാലയും ഉപ്പും ചേർത്തിളക്കി വയ്ക്കാം.
ഇത് കോൺഫ്ലോറിലേയ്ക്ക് ചേർത്ത് ചിക്കൻ കഷ്ണങ്ങൾക്കൊപ്പം ഇളക്കി ചേർക്കാം.
ഇത് തയ്യാറാക്കിയ മാവിൽ മുക്കാം. അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ചൂടാക്കി ചിക്കൻ വറുക്കാം.
content highlight: crispy-chicken-bonda-snack-recipe