പത്തനംതിട്ടയിൽ അറുപതിലേറെപ്പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ നാലു പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെയും ശനിയാഴ്ച രാത്രിയിലുമായി പതിമൂന്ന് പേരെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതില്‍ പത്തുപേരുടെ അറസ്റ്റ് രണ്ടു ഘട്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മുപ്പതായി.
കസ്റ്റഡിയിലുള്ള മറ്റു മൂന്നു പേരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെ പെൺകുട്ടിയുടെ പരാതിയിൽ പോലീസ് നീക്കങ്ങൾ ശക്തമാക്കിയതോടെ കേസില്‍ പ്രതിയാകാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കിയ ചിലര്‍ ജില്ലയ്ക്കു പുറത്തേക്ക് കടന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇതര ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഡി.ഐ.ജി യുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ്.പിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തന്നെ പീഡനത്തിനിരയാക്കിയവരുടെ പലരുടെയും പേരും നമ്പറുകളും പെണ്‍കുട്ടി സൂക്ഷിച്ച് വെച്ചിരുന്നു. പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിൽ നിന്നും വനിതാ സ്റ്റേഷനില്‍ എത്തിച്ച് ശനിയാഴ്ച വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
STORY HIGHLIGHT: pathanamthitta girl abuse case