ഇനി പനീർ വാങ്ങിയാൽ ഒരു ഗാർളിക് റെസിപ്പി ട്രൈ ചെയ്യൂ. പാൻ ഫ്രൈ റെസിപ്പിയാണിത്. ചപ്പാത്തി, ചോറ് എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്.
ചേരുവകൾ
പനീർ
വെള്ളം
കാശ്മീരിമുളകുപൊടി
വെളുത്തുള്ളി
വിനാഗിരി
പഞ്ചസാര
വെളിച്ചെണ്ണ
ജീരകം
സവാള
മല്ലിയില
തയ്യാറാക്കുന്ന വിധം
പനീർ ചെറിയ ക്യൂബ് കഷ്ണങ്ങളായി മുറിച്ച് മാറ്റി വയ്ക്കാം.
അത് സോഫ്റ്റാകാൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് 10 മിനിറ്റ് കുതിർത്തു വയ്ക്കാം. ശേഷം വെള്ളം അരിച്ചു മാറ്റാം.
കാശ്മീരിമുളകുപൊടിയിലേയ്ക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി, വിനാഗിരി, പഞ്ചസാര എന്നിവ ചേർത്ത് അരയ്ക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
അതിലേയ്ക്ക് പനീർ കഷ്ണങ്ങൾ ചേർക്കാം.
ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുക്കാം.
ശേഷം അത് പാനിൽ നിന്നും മാറ്റാം. അതേ പാനിലേയ്ക്ക് ജീരകം ചേർത്തു പൊട്ടിക്കാം.
ചെറുതായി അരിഞ്ഞ സവാള ചേർത്ത് 4 മിനിറ്റ് വേവിക്കാം.
സവാളയുടെ നിറം മാറി കഴിഞ്ഞ് അരച്ചു വച്ചിരിക്കുന്ന മിശ്രിതം ചേർത്തിളക്കി യോജിപ്പിക്കാം. അത് അടിയിൽ ഒട്ടിപിടിക്കാതെ ശ്രദ്ധിക്കണം.
ഇത് കടും ചുവപ്പ് നിറമാകുമ്പോൾ വറുത്ത പനീർ ചേർത്തിളക്കാം.
ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം. ലഭ്യമെങ്കിൽ സോയസോസ് ഒഴിച്ച് ഇളക്കാം. വെന്തു വരാൻ 3 മിനിറ്റ് കാത്തിരിക്കാം.
അടുപ്പണച്ച് മല്ലിയില മുകളിൽ ചേർത്ത് ചൂടോടെ തന്നെ വിളമ്പികഴിച്ചു നോക്കൂ.
content highlight: garlic-paneer-easy-recipe