Recipe

പഞ്ചസാര ചേർക്കാതെ ലഡ്ഡു ഇങ്ങനെ തയ്യാറാക്കി നോക്കൂ | laddu-sugarless

പഞ്ചസാര ചേർക്കാതെ കിടിലൻ രുചിയിൽ സോഫ്റ്റ് ലഡ്ഡു വീട്ടിൽ തയ്യാറാക്കാം. കുറച്ച് ഈന്തപ്പഴവും ഡ്രൈ ഫ്രൂട്സും മതിയാകും.

 

ചേരുവകള്‍

ഈന്തപ്പഴം – 20 എണ്ണം
അവൽ – 1 1/4 കപ്പ്‌
അണ്ടിപരിപ്പ് – 1/2 കപ്പ്‌
ബദാം – 1/2 കപ്പ്‌
കറുത്ത എള്ള് – 3 ടേബിൾ സ്പൂൺ
വെളുത്ത എള്ള് – 2 ടേബിൾ സ്പൂൺ
നെയ്യ് – 2 ടേബിൾ സ്പൂൺ
ഏലയ്ക്കാ പൊടി – 1/2 ടീസ്പൂണ്‍

 

തയ്യാറാക്കുന്ന വിധം 

അണ്ടിപരിപ്പ്, ബദാം മുതലായ ഡ്രൈ ഫ്രൂട്സ് പൊടിച്ചെടുത്തു മാറ്റാം.
ശേഷം അവലും കറുത്ത എള്ളും ഒരുമിച്ച് പൊടിച്ചു മാറ്റി വയ്ക്കാം.
20 ഈന്തപ്പഴം കുരുകളഞ്ഞ് അരച്ചെടുക്കാം.
ഈന്തപ്പഴം അരയ്ക്കുമ്പോൾ വെള്ളം ചേർക്കേണ്ട ആവശ്യമില്ല.
ഒരു പാൻ അടുപ്പിൽ വച്ച് അവലും എള്ളും പൊടിച്ചതു വറുക്കാം.
ഇതിലേയ്ക്ക് നട്സ് പൊടിച്ചതും ചേർക്കാം.
അൽപ സമയത്തിനു ശേഷം ഈന്തപ്പഴം അരച്ചതു ചേർത്തിളക്കി യോജിപ്പിക്കാം.
ഒട്ടി പിടിക്കാതിരിക്കാൻ 2 ടേബിസ്പൂൺ നെയ്യ് ചേർക്കാം.
അടുപ്പണച്ച് അര ടീസ്പൂൺ​ ഏലയ്ക്ക പൊടിച്ചതു ചേർത്തിളക്കി യോജിപ്പിക്കാം.
തണുത്തതിനു ശേഷം ചെറിയ ഉരുകളാക്കി വെളുത്ത എള്ളിൽ മുക്കിയെടുക്കാം. ഇനി ഇഷ്ടം പോലെ ലഡ്ഡു കഴിച്ചോളൂ.

content highlight: laddu-sugarless