Recipe

ഇനി ദോശ വേണ്ടാത്തവരും കഴിച്ചുപോകും | beetroot-dosa

ഇനി ബീറ്റ്റൂട്ട് കണ്ടാൽ അരുചി ഓർത്ത് മാറ്റി വയ്‌ക്കേണ്ട, രുചികരവും വ്യത്യസ്തവുമായി അത് അടുക്കളയിൽ ഉപയോഗിക്കാം. അതിനൊരു വിദ്യ പരിചയപ്പെടാം

ചേരുവകൾ

ബീറ്റ്റൂട്ട്
വെള്ളം
അരിപ്പൊടി
റവ
ജീരകപ്പൊടി
പച്ചമുളക്
കറിവേപ്പില
സവാള
ഉപ്പ്

തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മാറ്റി വയ്ക്കാം.
അതിലേയ്ക്ക് കുറച്ച് വെള്ളം ഒഴിച്ച് അരച്ചെടുക്കാം.
ഒരു ബൗളിൽ ദോശ തയ്യാറാക്കാൻ ആവശ്യമായ അരിപ്പൊടിയെടുക്കാം.
അതിലേയ്ക്ക് ബീറ്റ്റൂട്ട് അരച്ചതും ആവശ്യമെങ്കിൽ വെള്ളവും ഒഴിച്ചിളക്കി യോജിപ്പിക്കാം.
രുചി അനുസരിച്ച് ഉപ്പ് കൂടി ചേർത്തിളക്കി യോജിപ്പിക്കുക. ഇത് അര മണിക്കൂർ മാറ്റി വയ്ക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് അൽപം നെയ്യ് പുരട്ടി മാറ്റി വച്ചിരിക്കുന്ന മാവിൽ നിന്നും കുറച്ച് വീതം ഒഴിച്ച് ദോശ ചുട്ടെടുക്കാം.

content highlight: beetroot-dosa-healthy-instant-breakfast-recipe