മഹാരാഷ്ട്രയിലെ പ്രശസ്തമായ തീര്‍ത്ഥാന കേന്ദ്രമാണ് ഭീമശങ്കര. ട്രക്കിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രമായ കര്‍ജാട്ടിന് സമീപത്താണ് ഭീമശങ്കര സ്ഥിതിചെയ്യുന്നത്. ഇന്ത്യയില്‍ ഇന്ന് കാണപ്പെടുന്ന 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒരെണ്ണം ഭീമശങ്കരയിലാണ്. മഹാരാഷ്ട്രയില്‍ ഇത്തരത്തില്‍ അഞ്ച് ജ്യോതിര്‍ലിംഗങ്ങളുണ്ട്. കൃത്യമായി പറഞ്ഞാല്‍ ഖേദിന് അമ്പത് കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി ശിരധോണ്‍ എന്ന ഗ്രാമത്തിലാണ് ഭീമശങ്കര. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3250 ഉയരത്തിലാണ് ഭീമശങ്കരയുടെ കിടപ്പ്. സഹ്യാദ്രിയുടെ മുഴുവന്‍ സൗന്ദര്യവും നിറഞ്ഞ ഭീമശങ്കര മലനിരകളിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ഭീമ നദിയുടെ ഉത്ഭവസ്ഥാനം കൂടിയാണ് ഭീമശങ്കര.
തെക്ക് കിഴക്ക് ഭാഗത്തേക്ക് ഒഴുകുന്ന ഭീമ നദി പിന്നീട് കൃഷ്ണ നദിയുമായി സംഗമിക്കുന്നു.ദേവകളുടെ അഭ്യര്‍ത്ഥന പ്രകാരം ഭീമരൂപത്തില്‍ പരമശിവന്‍ സഹ്യാദ്രി നിരകളില്‍ താമസം ആരംഭിച്ചു എന്നാണ് ഐതിഹ്യം. കടുത്ത യുദ്ധത്തിനൊടുവില്‍ ശിവന്‍ ത്രിപുരാസുരനെ വധിക്കുന്നു. യുദ്ധത്തിനിടെ ഉണ്ടായ താപത്തില്‍ ഭീമനദി വറ്റിപ്പോകുകയും പിന്നീട് തന്റെ വിയര്‍പ്പിനാല്‍ പരമശിവന്‍ നദി പൂര്‍വ്വ സ്ഥിതിയിലാക്കിയതായും വിശ്വസിക്കപ്പെടുന്നു. പാര്‍വ്വതി ദേവിയുടെ അവതാരമായ കമലജ ദേവിയുടെ ക്ഷേത്രമാണ് ഭീമശങ്കരയുടെ സമീപത്തുള്ള മറ്റൊരു ക്ഷേത്രം.ഭീമശങ്കര ക്ഷേത്രത്തിന് പിന്‍വശത്തായാണ് മോക്ഷകുണ്ഡ തീര്‍ത്ഥം സ്ഥിതിചെയ്യുന്നത്.
കുശാരണ്യ തീര്‍ത്ഥവും സര്‍വ്വതീര്‍ത്ഥവുമാണ് ഭീമശങ്കരയിലെത്തുന്ന തീര്‍ത്ഥാടകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട ഇടങ്ങള്‍. തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല, പ്രകൃതിസ്‌നേഹികള്‍ക്കും ഇഷ്ടമാകുന്ന നിരവധി കാഴ്ചകളുണ്ട് ഭീമശങ്കരയില്‍. സഹ്യാദ്രി നിരകളില്‍ സാഹസികമായ ട്രക്കിംഗ് സാധ്യതകളുമായി നില്‍ക്കുന്ന ഭീമശങ്കരയിലേക്ക് വര്‍ഷം തോറും നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നു. നിരവധി തരത്തില്‍പ്പെട്ട പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. കനത്ത ഫോറസ്റ്റിലും വന്യജീവിസങ്കേതത്തിലുമായി നിരവധി പക്ഷിമൃഗാദികളെ ഇവിടെ സഞ്ചാരികള്‍ക്ക് കാണാം. ഇന്ത്യന്‍ അണ്ണാനാണ് ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണം. പ്രകൃതി ദൃശ്യങ്ങളാസ്വദിക്കുന്നവര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഭീമശങ്കര.
STORY HIGHLIGHTS: Land of Jyotirlinga; Famous Bhima Shankara of Maharashtra