2025-ൽ വാഹന വിപണിയിലേക്ക് നിരവധി പുതിയ മോഡലുകൾ വരുന്നു. നിരവധി ബൈക്കുകളും കാറുകളുമാണ് ഈ വർഷം പുറത്തിറക്കാൻ പോകുന്നത്. ഇറ്റാലിയൻ കമ്പനിയായ ഡ്യുക്കാറ്റി ഒന്നോ രണ്ടോ അല്ല 14 മോട്ടോർസൈക്കിളുകൾ ഈ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എന്നാണ് പുതിയ റിപ്പോട്ടുകൾ. പുതിയ മോഡലുകൾ പുറത്തിറക്കുന്നതിനൊപ്പം ഡീലർ ശൃംഖലയും വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ബൈക്ക് കമ്പനി.
ഡെസേർട്ട് എക്‌സ് ഡിസ്‌കവറി, ഡ്യുക്കാറ്റിയുടെ സൂപ്പർസ്‌പോർട്ട് ബൈക്ക് പാനിഗേൽ വി4 2025ലെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ പുറത്തിറങ്ങും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പാനിഗാലെ വി2 ഫൈനൽ എഡിഷനും സ്‌ക്രാമ്പ്ളർ ഡാർക്കും വിപണിയിലെത്തും. ഈ നാല് ബൈക്കുകളും ആദ്യ ആറ് മാസത്തിനുള്ളിൽ വിപണിയിലെത്തും.
ജൂലൈ മുതൽ സെപ്തംബർ വരെ അഞ്ച് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഈ ബൈക്കുകളുടെ പട്ടികയിൽ പുതിയ 890 സിസി മൾട്ടിസ്‌ട്രാഡ വി2, സ്‌ക്രാംബ്ലർ റിസോമ എന്നിവ ഉൾപ്പെടുന്നു. ഇതോടൊപ്പം സ്ട്രീറ്റ് ഫൈറ്റർ വി4, സ്ട്രീറ്റ് ഫൈറ്റർ വി2, പാനിഗാലെ വി2 എന്നിവയും വിപണിയിലെത്തും. 2025 ഡിസംബറിൽ നിരവധി പുതിയ ബൈക്കുകൾ വിപണിയിൽ അവതരിപ്പിക്കാൻ ഡ്യുക്കാട്ടി പദ്ധതിയിടുന്നു. ഈ വർഷം പുരോഗമിക്കുമ്പോൾ, ഈ പുതിയ ബൈക്കുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തും.
ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ വിൽപ്പന വർധിപ്പിക്കുന്നതിനായി ഡ്യുക്കാറ്റി ഈ വർഷം ഡീലർ ശൃംഖല വർദ്ധിപ്പിക്കാൻ പോകുന്നു. നിലവിൽ മെട്രോ നഗരങ്ങളിൽ മാത്രമാണ് ഡ്യുക്കാറ്റി ഷോറൂമുകൾ ഉള്ളത്. ഡ്യുക്കാറ്റിയുടെ ഡീലർ ശൃംഖലയെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ കമ്പനിയുടെ ഷോറൂമുകൾ ഡൽഹി, മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, ചണ്ഡീഗഡ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ തുറന്നിട്ടുണ്ട്. പുതിയ ബൈക്കുകൾ പുറത്തിറക്കുന്നതോടെ ഇന്ത്യയിലെ ഷോറൂമുകളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുകയാണ് ഡ്യുക്കാറ്റി.
content highlight : ducati-plans-to-launch-14-new-bikes-in-2025