നിരവധി പോഷകങ്ങൾ നിറഞ്ഞ ഒന്നാണ് വാഴപ്പഴം. പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം എന്നിങ്ങനെ തുടങ്ങി നിരവധി വൈറ്റമിനുകളും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ വാഴപ്പഴത്തിൽ അടങ്ങിയ കാർബോഹൈഡ്രേറ്റുകൾ രക്തത്തിൽ ഷുഗർ കൂട്ടും എന്ന ധാരണയിൽ പ്രമേഹ രോഗികൾ വാഴപ്പഴം കഴിക്കാറില്ല.
പോഷകാഹാര വിദഗ്ധരുടെ മാര്‍ഗനിര്‍ദേശപ്രകാരം മിതമായ അളവില്‍ പ്രമേഹ രോഗികള്‍ക്കും വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും. എന്നാല്‍ വാഴപ്പഴത്തില്‍ കലോറി കൂടൂതലായതിനാല്‍ ഉച്ചഭക്ഷണത്തിനിടെ ലഘുഭക്ഷണമായി പഴം ഉള്‍പ്പെടുത്താം. ഇത് കലോറി കത്തിക്കാന്‍ ശരീരത്തിന് സമയം ലഭിക്കുന്നു.
content highlight : banana-for-diabetes