ടൂറിസത്തിന്റെ കടന്നുകയറ്റത്തില്‍ ഏറെ വികാസം പ്രാപിച്ച നഗരമാണ് ബാന്‍കുറ ടൗണ്‍ഷിപ്പ്. നിലവില്‍ ഒരു ചെറുനഗരമായി വളര്‍ന്ന ഇവിടുത്തെ ജനസംഖ്യ ഒരുലക്ഷത്തി അമ്പതിനായിരമാണ്. പാരമ്പര്യത്തിലും സാംസ്കാരിക പൈതൃകത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ബാന്‍കുറയെ കുറിച്ച് മഹാഭാരത്തില്‍ വരെ പരാമര്‍ശമുണ്ട്. ചൈനീസ് ചരിത്രവുമായും ഈ നഗരത്തിന് ബന്ധമുണ്ട്.
നഗരത്തില്‍ നിന്ന് ഒരു ചെറുയാത്ര നടത്തിയാലുള്ള ദൂരത്തില്‍ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളാണ് ഉള്ളത്. ബാന്‍കുറയില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരെ പടിഞ്ഞാറ് ഭാഗത്തെ സുസുനിയ മലനിരകളിലുള്ള പ്രകൃതിദത്ത ചുടുനീരുറവ ആകര്‍ഷണമാണ്. പടിഞ്ഞാറ് ഭാഗത്തുള്ള ബാന്‍കുറയിലെ ഏറ്റവും വലിയ മലയായ ബെഹരീനാഥ് ജൈനമതസ്ഥരുടെ പ്രധാന കേന്ദ്രമാണ്.
ബാന്‍കുറയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള മുക്തിമണിപ്പൂരിലെ അണക്കെട്ടാണ് മറ്റൊരുപ്രധാന ആകര്‍ഷണം. ഇന്ത്യയിലെ രണ്ടാമത്തെ വലിയ എര്‍ത്ത് ഡാമാണ് ഇത്. ഇവ കൂടാതെ ചരിത്രപ്രാധാന്യമുള്ള നിരവധി ക്ഷേത്രങ്ങളും മുസ്ലിം ദേവാലയങ്ങളും ഇവിടെയുണ്ട്. ബംഗാളി ചിത്രകലയും സംഗീതവും മറ്റുകലാരൂപങ്ങളുമെല്ലാം ബാന്‍കുറ ടൂറിസത്തിന്‍െറ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ്. ടെറാകോട്ടയും പ്രധാന ആധുനിക കലാരൂപമാണ്. ഇവിടത്തെ എഞ്ചിനീയറിംഗ് കോളജുകളിലെ സംഗീത ബാന്‍റുകള്‍ ടാലന്‍റ് ഷോകളിലും മറ്റും ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചിട്ടുള്ളതാണ്.
STORY HIGHLIGHTS: bankura A land of temples and hills