Recipe

അടിപൊളി മത്തി ചമ്മതി എളുപ്പത്തിൽ തയ്യാറാക്കാം |fish-chutney-recipe

പത്തു മിനിറ്റിന് ശേഷം ഇത് ഫ്രൈ ചെയ്ത് എടുക്കുക

ആദ്യം തന്നെ മത്തി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, അല്‍പ്പം വിനാഗിരി എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. പത്തു മിനിറ്റിന് ശേഷം ഇത് ഫ്രൈ ചെയ്ത് എടുക്കുക. തണുത്ത ശേഷം, ഇതിന്‍റെ മുള്ള് കളഞ്ഞ് മാംസം മാത്രമാക്കി മാറ്റി വയ്ക്കുക.

– ഒരു മിക്സിയുടെ ജാറില്‍, നാല് ചെറിയ ഉള്ളി, ഒരുപിടി തേങ്ങ, അല്‍പ്പം വാളന്‍പുളി, അല്‍പ്പം കറിവേപ്പില, ആവശ്യത്തിന് മുളകുപൊടി എന്നിവ ചേര്‍ത്ത് ചെറുതായി അടിച്ചെടുക്കുക. ഇതിലേക്ക് നേരത്തെ മുള്ള് കളഞ്ഞ് വെച്ച മത്തി കൂടി ചേര്‍ത്ത് അടിച്ച് എടുക്കുക. അടിപൊളി മത്തി ചമ്മന്തി റെഡി! ചൂടു ചോറിനൊപ്പം ചേര്‍ത്ത് കഴിക്കാം.

 

content highlight : fish-chutney-recipe