Kerala

സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ഇന്ന് ഉച്ചയ്ക്ക് 12 വരെ അടച്ചിടും

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെ അടച്ചിടും. എലത്തൂര്‍ എച്ച് പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സിന്‍റെ തീരുമാനം.

കോഴിക്കോട് ജില്ലയിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെയും ടാങ്കർ ലോറി തൊഴിലാളികളുടെയും പ്രശ്നം പരിഹരിക്കാൻ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും ടാങ്കർ ലോറി തൊഴിലാളികൾ പമ്പുടമകളിൽനിന്നു ‘കാപ്പിക്കാശ്’ വാങ്ങുന്നത് നിയമപരമായോ ആധികാരികതയോടെയോ അല്ലാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ ചർച്ച ആവശ്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.