Food

ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ് ഇങ്ങനെ ട്രൈ ചെയ്യൂ…! ബാക്കിവന്ന ചോറുകൊണ്ട് രുചികരമായ പൂരി

ആവശ്യമായ ചേരുവകൾ

ചോറ്
പച്ചമുളക്
ഉപ്പ്
ഗോതമ്പ് പൊടി
റവ

തയ്യാറാക്കേണ്ട രീതി

ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ ചോറും രണ്ട് പച്ചമുളകും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അത് ഒരു പാത്രത്തിലേക്ക് മാറ്റി ഒന്നര കപ്പ് അളവിൽ ഗോതമ്പ് പൊടിയും രണ്ട് ടേബിൾ സ്പൂൺ റവയും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക. ശേഷം സാധാരണ ചപ്പാത്തി മാവ് കുഴച്ചെടുക്കുന്ന അതേ രീതിയിൽ കൈ ഉപയോഗിച്ച് മാവ് സോഫ്റ്റ് ആക്കി ഉരുട്ടി എടുക്കണം. ഇത്തരത്തിൽ ഉണ്ടാക്കിയെടുത്ത മാവ് ചപ്പാത്തി കോൽ ഉപയോഗിച്ച് ഒരു വലിയ വട്ടത്തിൽ പരത്തി എടുക്കുക. ശേഷം അതിന് വീണ്ടും നീളത്തിൽ കനം കുറച്ച് പരത്തി എടുക്കുക. ഒരു കത്തി ഉപയോഗിച്ച് ചെറിയ കഷണങ്ങളാക്കി മാവിനെ മുറിച്ചെടുക്കണം. അതിനുശേഷം സാധാരണ പൂരിക്ക് മാവ് പരത്തി എടുക്കുന്ന രീതിയിൽ ചെറിയ വട്ടങ്ങളാക്കി മാവിനെ പരത്തുക. പൂരി തയ്യാറാക്കാൻ ആവശ്യമായ ചട്ടി അടുപ്പത്ത് വെച്ച് ആവശ്യത്തിനുള്ള എണ്ണ കൂടി ഒഴിച്ചു കൊടുക്കുക. എണ്ണ നല്ല രീതിയിൽ ചൂടായി തിളച്ചു തുടങ്ങുമ്പോൾ പരത്തി വെച്ച മാവ് അതിലേക്ക് ഇട്ട് പൂരികൾ ഓരോന്നായി വറുത്തെടുക്കുക. ഈയൊരു രീതിയിൽ പൂരി തയ്യാറാക്കുമ്പോൾ കൂടുതൽ രുചിയും ക്രിസ്പിനസ്സും ലഭിക്കുന്നതാണ്. മാത്രമല്ല ചോറ് ബാക്കി വരികയാണെങ്കിൽ അത് വെറുതെ കളയാതെ ഈയൊരു രീതിയിൽ ഉപയോഗിക്കുകയും ചെയ്യാം.