Food

കൊള്ളാലോ! ഇഡ്ഡലി വെച്ചും തോരനോ?

പലതരം തോരനുകൾ ഉണ്ടാക്കിയിട്ടുണ്ടല്ലേ, ഇഡ്ഡലി വെച്ച് തോരൻ തയ്യാറാക്കിയിട്ടുണ്ടോ? ബാക്കി വന്ന ഇഡ്ഡലി വെച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തോരൻ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ഇഡ്ഡലി – 6 -8 എണ്ണം
  • സണ്‍ ഫ്‌ലവര്‍ ഓയില്‍ – രണ്ടു ടേബിള്‍ സ്പൂണ്‍
  • നാരങ്ങ നീര് – അര സ്പൂണ്‍
  • ഉപ്പ് – പാകത്തിന്
  • പഞ്ചസാര – ഒരു നുള്ള്
  • പച്ച മുളക് – രണ്ടു മൂന്ന് എണ്ണം ചെറുതായി അരിഞ്ഞത്
  • സവാള – 2എണ്ണം കൊത്തി അരിഞ്ഞത്
  • മഞ്ഞള്‍ പൊടി – അര ടി സ്പൂണ്‍
  • തേങ്ങ ചിരവിയത് – ഒരു കപ്പ്
  • മല്ലിയില – ആവശ്യത്തിനു
  • കറി വേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

ഇഡ്ഡലി കൈ കൊണ്ട് നന്നായി പൊടിചെടുക്കുക .ഇതില്‍ ഉപ്പും പഞ്ചസാരയും നാരങ്ങനീരും നന്നായി യോജിപ്പിക്കുക .ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം പച്ചമുളക്, സവാള, കറിവേപ്പില, മഞ്ഞള്‍ പൊടി ഇവ വഴറ്റി എടുക്കുക. ഇതിലേക്ക് പൊടിച്ചെടുത്ത ഇഡ്ഡലി ചേര്‍ത്ത് അഞ്ചു മിനിറ്റു വഴറ്റുക. തീ ഓഫ് ചെയ്യുക. മല്ലിയില അരിഞ്ഞതും തേങ്ങയും ചേര്‍ത്ത് ഇളക്കി കഴിക്കാവുന്നതാണ്.