ഷാപ്പിൽ കിട്ടുന്ന മീൻ തലക്കറി കഴിച്ചിട്ടുണ്ടോ? കിടിലൻ സ്വാദാണ് അല്ലെ, എങ്കിൽ ഇത് ഇനി വീട്ടിൽ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന മീൻ തലക്കറിയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- 1.വെളിച്ചെണ്ണ – രണ്ടു കപ്പ്
- 2.ഉലുവ പൊടിച്ചത് – രണ്ടു സ്പൂൺ
- 3.ഇഞ്ചി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ
- വെളുത്തുള്ളി പേസ്‌റ്റ് – മൂന്നു വലിയ സ്പൂൺ
- ചുവന്നുള്ളി – 100 ഗ്രാം
- പച്ചമുളക് – പത്ത്, നീളത്തിൽ അരിഞ്ഞത്
- 4.തക്കാളി – 250 ഗ്രാം, ജ്യൂസടിച്ചത്
- മഞ്ഞൾപ്പൊടി – രണ്ടു സ്പൺ
- മുളകുപൊടി – മൂന്ന് സ്പൂൺ
- മല്ലിപ്പൊടി – രണ്ടു സ്പൂൺ
- 5.കുടംപുളി – നാലു കഷണം
- ഉപ്പ് – പാകത്തിന്
- 6.മീൻതല – ഒരു കിലോ
- 7.മല്ലിയില, കറിവേപ്പില – ആവശ്യത്തിന്
- വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ചൂടായതിനുശേഷം ഉലുവ പൊടിച്ചതിടുക. ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക. അതിനുശേഷം നാലാമത്തെ ചേരുവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വറ്റിക്കുക. ഇതിലേക്ക് കുടംപുളി ചേർക്കണം. മസാല വെന്തശേഷം മീൻതലയിട്ട് നല്ലതുപോലെ തിളപ്പിക്കുക. ഇനി ഇറക്കിവെച്ച് ആറാമത്തെ ചേരുവ ചേർത്ത് ഉപയോഗിക്കുക.