എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ. രാവിലെ 9.30 യോടെ സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു. കാറിലെ എംഎൽഎ ബോർഡ് മറച്ചാണ് അനവർ നിയമസഭയിലെത്തിയത്. മുന്നണി മാറ്റവും തുടർച്ചയായ വാർത്ത സമ്മേളനങ്ങളും, വെല്ലുവിളിയും ജയിൽ വാസവും നിറഞ്ഞ് രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ പിവി അൻവർ എംഎൽഎ സ്ഥാനം ത്യജിച്ചിരിക്കുകയാണ്.
എംഎൽഎ സ്ഥാനം രാജിവച്ച് രക്തസാക്ഷി പരിവേഷത്തിനാണ് ശ്രമമെങ്കിലും മറ്റു വഴികൾ ഇല്ലാതെയാണ് രാജി. തൃണമൂൽ കോൺഗ്രസിൽ അംഗത്വം എടുത്തതോടെ അയോഗ്യത ഒഴിവാക്കാനാണ് രാജി നീക്കത്തിലേക്ക് അൻവർ കടന്നത്. സ്വതന്ത്ര എം.എൽ.എക്ക് മറ്റു പാർട്ടിയിൽ അംഗത്വം എടുക്കുന്നതിനുള്ള നിയമ തടസ്സമാണ് പ്രശ്നം. അയോഗ്യത വന്നാൽ അടുത്ത അഞ്ചുവർഷത്തേക്ക് തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. ഇതു മുന്നിൽകണ്ടാണ് പി വി അൻവറിന്റെ രാജി തീരുമാനം.