കൊച്ചുകുട്ടികൾ വീട്ടിൽ ഉള്ളവരുടെ ഏറ്റവും വലിയ തലവേദന അവരുടെ ഡയപ്പറുകൾ എങ്ങനെ നിർമാർജ്ജനം ചെയ്യുമെന്നതാണ്. പലരും താമസിക്കുന്ന സ്ഥലത്ത് ഒരു തരത്തിലുള്ള വേസ്റ്റുകളും നിർമാർജ്ജനം ചെയ്യാൻ വഴിയില്ലായിരിക്കും. പ്രത്യേകിച്ച് ചെറിയ പ്ലോട്ടുകളിൽ താമസിക്കുന്നവർക്ക്. അതുകൊണ്ടുതന്നെ പലരും ഒഴിവാക്കാനുള്ള എളുപ്പത്തിന് ഇത് രാത്രിയിൽ ഒഴിഞ്ഞ ഇടങ്ങളിൽ കൊണ്ട് തള്ളാറുണ്ട്. ഇത് വളരെ തെറ്റായ പ്രവണതയാണ്. എന്നാൽ ഡയപ്പറിനെ നമുക്ക് അലിയിച്ച് കളയാൻ ഒരു വിദ്യ പറഞ്ഞു തരട്ടെ.
ആദ്യം ഉപയോഗിച്ച ഡയപ്പറുകൾ എടുത്ത് ഒരു ബക്കറ്റിൽ ഇടണം. ശേഷം ഇതിലേക്ക് നിറയെ വെള്ളം ഒഴിച്ച് കൊടുക്കാം. അൽപ്പനേരത്തിന് ശേഷം ഈ ഡയപ്പർ ആ വെള്ളം മുഴുവൻ വലിച്ചെടുത്തതായി കാണാം. ശേഷം ഡയപ്പർ കീറി ജെല്ല് പൂർണമായും പുറത്തെടുക്കുക. ഇത് മറ്റൊരു ബക്കറ്റിൽ ഇടാം. ശേഷം ലഭിക്കുന്ന പ്ലാസ്റ്റിക് കവർ വെയിലത്ത് വച്ച് ഉണക്കി എടുക്കുക. ശേഷം ഇത് കത്തിച്ച് കളയാം.
ഇനി ജെല്ലി എങ്ങനെയാണ് നശിപ്പിക്കേണ്ടത് എന്ന് നോക്കാം. ജെല്ലി എടുത്ത ബക്കറ്റിലേക്ക് ഒരു പാക്കറ്റ് കല്ലുപ്പ് ഇട്ട് കൊടുക്കാം. കുറച്ച് നേരം കഴിയുമ്പോൾ ജെല്ലികൾ ഓരോന്ന് ആയി അലിഞ്ഞ് തുടങ്ങും. ഇത് പൂർണമായി അലിഞ്ഞ് കഴിഞ്ഞാൽ കുഴികുത്തി മൂടാം.
CONTENT HIGHLIGHT: disposing diapers home tips