Food

ബീഫ് ഏത്തക്കായ കറി കഴിച്ചിട്ടുണ്ടോ? കിടിലൻ സ്വാദാണ്!

ബീഫ് ഏത്തക്കായ കറി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരുതവണ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ. കിടിലൻ സ്വാദാണ്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കറി.

ആവശ്യമായ ചേരുവകൾ

  • 1. കൊഴുപ്പോടു കൂടി ചെറിയ കഷണങ്ങളാക്കിയ ബീഫ് – അരക്കിലോ
  • 2. ഏത്തക്കായ – കാൽ കിലോ
  • 3. പച്ചമുളക് – അഞ്ച്, രണ്ടായി കീറിയത്
  • ഇഞ്ചി – ഒരു കഷണം, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
  • കറിവേപ്പില – രണ്ടു തണ്ട്
  • മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
  • ഉപ്പ് – പാകത്തിന്
  • 4. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
  • 5. തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്
  • പെരുംജീരകം – രണ്ടു െചറിയ സ്പൂൺ
  • കറുവാപ്പട്ട – ഒരു കഷണം
  • ഏലയ്ക്ക – രണ്ട്
  • ഗ്രാമ്പൂ – നാല്
  • വെളുത്തുള്ളി – അഞ്ച് അല്ലി
  • 6. മുളകുപൊടി – രണ്ടു െചറിയ സ്പൂൺ
  • മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
  • മഞ്ഞൾ‌പ്പൊടി – അര െചറിയ സ്പൂൺ
  • 7. ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഇറച്ചി വൃത്തിയാക്കി വയ്ക്കുക. ഏത്തക്കായ ചെറിയ കഷണങ്ങളാക്കി വയ്ക്കണം. ഇറച്ചി മൂന്നാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു കുക്കറിലാക്കി വേവിക്കണം. വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വറുക്കുക. ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു മൂക്കുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക. ചൂടാറിയ ശേഷം മയത്തിൽ അരച്ചെടുക്കണം. വേവിച്ച ഇറച്ചിയിൽ ഏത്തക്കായയും ചേർത്ത് വേവിക്കണം. വെന്തു വരുമ്പോൾ അരപ്പു ചേർത്ത് വേവിച്ചു പാകത്തിനുപ്പും ചേർത്തു പിരളൻ പരുവത്തിൽ വാങ്ങുക.