നല്ല നാടൻ കോഴി വെച്ച് കോഴി വരട്ടിയത് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- 1.ഇളം പ്രായത്തിലുള്ള നാടൻ കോഴി – ഒന്ന്
- 2.മല്ലി – 100 ഗ്രാം
- വറ്റൽമുളക് – 50 ഗ്രാം
- പെരുംജീരകം – 50 ഗ്രാം
- 3.ചുവന്നുള്ളി – 200 ഗ്രാം, അരിഞ്ഞത്
- കറിവേപ്പില – രണ്ടു തണ്ട്
- ഉപ്പ് – പാകത്തിന്
- വെളിച്ചെണ്ണ – 100 ഗ്രാം
- 4.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
- 5.ചുവന്നുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
- 6.ഉലുവ – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
കോഴി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കുക. രണ്ടാമത്തെ ചേരുവ എണ്ണ ചേർക്കാതെ ചട്ടിയിലിട്ടു നന്നായി മൂപ്പിച്ചു വറുത്തശേഷം പൊടിച്ചു നന്നായി അരച്ചു വയ്ക്കുക. പിന്നീട് കോഴിയും അരപ്പും മൂന്നമത്തെ ചേരുവയും യോജിപ്പിച്ചു നന്നായി തിരുമ്മി വയ്ക്കുക. മൺചട്ടി അടുപ്പിൽ വച്ചു ചൂടാകുമ്പോൾ, പുരട്ടിവച്ചിരിക്കുന്ന കോഴി ചേർത്തു വേവിക്കുക. അൽപം വെളിച്ചെണ്ണയിൽ ചുവന്നുള്ളി മൂപ്പിച്ച് ഉലുവ ചേർത്തു പൊട്ടിച്ചതു കോഴിക്കറിയിൽ ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങാം.