Kerala

പറ്റിയ പാർട്ടിയിലേക്കാണ് അൻവർ പോയത്, കേരളത്തിൽ പുല്ല് വിലയായിരിക്കും: എ കെ ബാലൻ

പി വി അൻവറിനെ പരിഹസിച്ച് മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ. അൻവറിൻ്റേത് രാഷ്ട്രീയ ആത്മഹത്യയാണ്, കേരളത്തിൽ പുല്ല് വിലയായിരിക്കുമെന്നും എ കെ ബാലൻ പറഞ്ഞു. ‘അൻവറിൻ്റേത് നിലമ്പൂരിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോൺ​ഗ്രസിനും ലീ​ഗിനും ബിജെപിക്കും വേണ്ടാത്തതിനാൽ തൃണമൂലിൽ പോയി ചേർ‌ന്നു. പറ്റിയ പാർട്ടിയിലേക്കാണ് അൻവർ പോയത്. രാഷ്ട്രീയമായ ആത്മഹത്യയാണ് അൻവറിൻ്റേതെ’ന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

‘അൻവറിൻ്റെ ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്ന് കമ്മീഷനെയാണ് മുഖ്യമന്ത്രി നിയമിച്ചത്. എന്നിട്ടും എന്തിനാണ് അൻവർ രാഷ്ട്രീയ ആത്മ​ഹത്യയിലേക്ക് പോകുന്നതെന്ന് അറിയില്ല. കേരളത്തിൽ പുല്ല് വിലയായിരിക്കും അൻവറിനും തൃണമൂലിനുമുണ്ടാവുക’യെന്നും എ കെ ബാലൻ പറഞ്ഞു.