എന്നും ഒരേ രീതിയിൽ അയല പൊരിച്ചത് കഴിച്ച് മടുത്തോ? എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ. വളരെ എളുപ്പത്തിൽ രുചികരമായി ഒരു അയല പൊരിച്ചത് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അയല -10 എണ്ണം വരഞ്ഞ് വെക്കുക
- മഞ്ഞൾ പൊടി -അര റ്റീസ്പൂൺ
- മുളക് പൊടി -മൂന്ന് സ്പൂൺ
- മല്ലി പൊടി -1 റ്റീസ്പൂൺ
- കുരുമുളക് പൊടി -അര റ്റീസ്പൂൺ
- ഉലുവാ പൊടി -കാൽ റ്റീസ്പൂൺ
- ഇഞ്ചി-വെള്ളുതുള്ളി പേസ്റ്റ് -1 റ്റീസ്പൂൺ
- ചെറിയുള്ളി – 10 എണ്ണം, പേസ്റ്റാക്കിയത്
- ഉപ്പ്,എണ്ണ. – പാകത്തിനു
- നാരങ്ങാനീരു -1 റ്റീസ്പൂൺ
- കറിവേപ്പില-2 തണ്ട്
തയ്യാറാക്കുന്ന വിധം
എല്ലാ പൊടികളും, പാകത്തിനു ഉപ്പും, നാരങ്ങാനീരും ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും, ഉള്ളി പേസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. ഈ പേസ്റ്റ് അയല കഷണങ്ങളിൽ നന്നായി പുരട്ടി 30 മിനുറ്റ് വക്കുക. ഫ്രിഡ്ജിൽ വക്കുകയൊ ,പുറത്തു വക്കുകയൊ ചെയ്യാം. ശേഷം പാനിൽ എണ്ണ ചൂടാക്കി മീൻ കഷണങ്ങൾ ഇട്ട് മൊരീച്ച് വറുത്ത് കോരുക.കൂടെ കറിവേപ്പില കൂടി ഇട്ട് വറുക്കുക.അതു മീൻ ഫ്രൈക്ക് നല്ലൊരു ഫ്ലെവർ തരും.