സർക്കാറിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച പി.വി.അൻവർ , എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം ഇനി നിലമ്പൂരില്‍ മത്സരിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്നും അൻവർ ഇതോടൊപ്പം കൂട്ടിച്ചേർത്തിരുന്നു. സര്‍ക്കാരിന്റെ അവസാനമായിരുക്കും ഈ തിരഞ്ഞെടുപ്പ് എന്നും പിണറായിസത്തിനെതിരായ ആണിയായി മാറേണ്ടതുണ്ട് എന്നിങ്ങനെയും അൻവർ പറഞ്ഞു.
അൻവറിന്റെ വാക്കുകൾ ഇങ്ങനെയാണ്. – ‘നിലമ്പൂരില്‍ മത്സരിക്കില്ല. യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കും. സര്‍ക്കാരിന്റെ അവസാനമാകും ഈ തിരഞ്ഞെടുപ്പ്. പിണറായിസത്തിനെതിരായ ആണിയായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മാറേണ്ടതുണ്ട്. തൃണമൂലിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകും. മലയോര കര്‍ഷകരുടെ പൂര്‍ണ പിന്തുണ കൂടി ആര്‍ജിച്ച് പിണറായിസത്തിന്റെ അവസാനം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലായിരിക്കും. പരിപൂര്‍ണ്ണ പിന്തുണ യുഡിഎഫിന് നല്‍കും. കൗണ്ട്ഡൗണ്‍ ആരംഭിക്കുകയാണ്’ എന്നിങ്ങനെയാണ് അൻവർ പറഞ്ഞത്.
അതേസമയം നിലമ്പൂരില്‍ വി.എസ്.ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്നും പി.വി.അന്‍വര്‍ അഭ്യര്‍ത്ഥിച്ചു. നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം. മലയോര മേഖലയിലെ പ്രശ്നങ്ങള്‍ അറിയുന്ന ആളാണ് ജോയി. നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി വേണമെന്നും പി.വി.അന്‍വര്‍ പറഞ്ഞു.