നല്ല എരിവൂറും കിടിലന്‍ ഷാപ്പ് സ്‌റ്റൈല്‍ ചെമ്മീന്‍ ഉലര്‍ത്തിയത് തയ്യാറാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- ചെമ്മീന്‍- 1/2 കിലോ
- സവാള- 3 എണ്ണം
- തക്കാളി- 2 എണ്ണം
- വിനാഗിരി- 1/2 കപ്പ്
- പച്ചമുളക്- 10 എണ്ണം
- ഇഞ്ചി- 1 കഷ്ണം
- കറിവേപ്പില- 2 തണ്ട്
- പുളി- ആവശ്യത്തിന്
- മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
- മുളക്‌പൊടി- 2 ടീസ്പൂണ്‍
- കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍
- ഉപ്പ്- പാകത്തിന്
- തേങ്ങ (ചിരകിയത്)- 1/2 കപ്പ്
- വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ കഴുകി വൃത്തിയാക്കിയതിന് ശേഷം വിനാഗിരിയില്‍ നന്നായി കഴുകിയെടുക്കുക. ശേഷം ചെമ്മീന്‍, പുളി, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഇഞ്ചി, തേങ്ങ, കറിവേപ്പില, വെളിച്ചെണ്ണ എന്നിവ ഒരു ചട്ടിയിലെടുത്ത് കൈകൊണ്ട് നന്നായി തിരുമ്മുക. ശേഷം കുറച്ച് വെള്ളം ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. മറ്റൊരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് സവാള, തക്കാളി, ഇഞ്ചി, പച്ചമുളക് കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.
ശേഷം മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, കുരുമുളക്‌പൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ചെമ്മീന്‍ കൂട്ട് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചാറ് കുറുകിവരുമ്പോള്‍ വാങ്ങിവെച്ച് ചൂടോടെ ഉപയോഗിക്കാം.