Kerala

യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് അൻവർ പറഞ്ഞതിൽ സന്തോഷം: രമേശ് ചെന്നിത്തല

യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പി വി അൻവർ പറഞ്ഞതിൽ സന്തോഷമെന്ന് രമേശ് ചെന്നിത്തല. അൻവറിന്റെ പിന്തുണ സ്വാഗതാർഹം. പി വി അൻവറിന് മുന്നിൽ വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല എന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു. അൻവർ യുഡിഎഫിനെ രേഖമൂലം അറിയിക്കുമ്പോൾ ചർച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അൻവർ ഉന്നയിച്ച വിഷയങ്ങൾ ഞങ്ങൾ നേരത്തെ പറഞ്ഞതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഉന്നയിച്ച കാര്യങ്ങൾ അൻവർ പറഞ്ഞപ്പോൾ ജനങ്ങൾക്ക് കൂടുതൽ വിശ്വാസം വന്നുവെന്ന് അദ്ദേഹം പറ‍ഞ്ഞു. നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടിക്ക് സിസ്റ്റമുണ്ട്. സ്ഥാനാർത്ഥിയാരെന്നത് പാർട്ടി സംവിധാനം തീരുമാനിക്കും. അൻവറിന് നിർദ്ദേശിക്കാനുള്ള അവകാശം ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.