നല്ല കിടിലൻ സ്വാദിൽ മട്ടൻ വരട്ടിയത് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന മട്ടൻ വരട്ടിയത്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ മട്ടനില്‍ മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് ഒരു കുക്കറില്‍ നന്നായി വേവിക്കുക. ഒരു ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, കറിവേപ്പില, തക്കാളി എന്നിവ ക്രമമായി ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം വേവിച്ചു വെച്ചിരിക്കുന്ന മട്ടണ്‍ ഫ്രയിങ് പാനില്‍ ഇട്ട് നന്നായി വഴറ്റി എടുക്കുക. ഇത് ചൂടോടെ ചപ്പാത്തി, പൊറോട്ട, അപ്പം, ദോശ എന്നിവയുടെ കൂടെ ഉപയോഗിക്കാം.