യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ശാസ്താംകോട്ടയിലാണ് വീട്ടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26 ) ആണ് മരിച്ചത്. വീട്ടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നാണ് ഭർത്താവിൻ്റെ മൊഴി. ഭർത്താവ് രാജീവ് ശാസ്താംകോട്ട പൊലീസിൻ്റെ നിരീക്ഷണത്തിലാണ്.