കുരുമുളക് രസം തയാറാക്കാം
ചേരുവകൾ
കുരുമുളക് – 2 ടേബിൾ സ്പൂൺ
ജീരകം – 1 ടേബിൾ സ്പൂൺ
പുളി – 1 ചെറു നാരങ്ങാ വലുപ്പത്തിൽ
വെളിച്ചെണ്ണ – 1 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
കായപ്പൊടി – 1 നുള്ള്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പുളി, വെള്ളത്തിൽ ഇട്ടു കുതിർക്കുക.
- കുരുമുളകും ജീരകവും മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കുക. ഇത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കാം.
- ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു കടുകു പൊട്ടിക്കുക. കടുക് പൊട്ടി വരുമ്പോൾ കറിവേപ്പില ഇട്ടു കൊടുക്കുക. ശേഷം പുളി കലക്കിയ വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്കു
- പൊടിച്ചു വച്ച കുരുമുളകും ജീരകവും ചേർത്ത കൂട്ട് ഒന്നര ടീസ്പൂൺ ചേർത്തു കൊടുക്കാം. ഒരു നുള്ള് കായവും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്തു തിളപ്പിക്കുക.
- കുരുമുളകു രസം റെഡി, ചോറിന്റെ കൂടെ കഴിക്കാം.
content highlight: pepper-rasam