വീട്ടിൽ വിളമ്പാം സ്റ്റൈലിഷ് ചിക്കൻ 65
ചേരുവകൾ
1. ചിക്കൻ – 750 ഗ്രാം
2. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
3. ഗരം മസാല – 1 ടീസ്പൂൺ
4. കാശ്മീരി റെഡ് ചില്ലി പൗഡർ – 2 ടേബിൾ സ്പൂൺ
5. കുരുമുളക് പൊടി – 1 ടീസ്പൂൺ
6. ഉപ്പ് – 1 ടീസ്പൂൺ
7. തൈര് – 3 ടീസ്പൂൺ
8. കറിവേപ്പില – ചെറുതായി അരിഞ്ഞത്
9. മുട്ട – 1
10. കോൺ ഫ്ലോർ + മൈദ – 1/4 ടേബിൾ സ്പൂൺ
11. എണ്ണ ആവശ്യത്തിന്
അലങ്കരിക്കാൻ :
12. പച്ചമുളക്
13. കറിവേപ്പില
14. നാരങ്ങ
15. ഉള്ളി കനം കുറച്ച് വട്ടത്തിൽ അരിഞ്ഞത്
പാചകരീതി :
• ഒരു പാത്രത്തിൽ ചിക്കൻ കഷ്ണങ്ങൾ എടുക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, കാശ്മീരി ചില്ലി പൗഡർ, കുരുമുളക് പൊടി, ഉപ്പ്, തൈര്, കറിവേപ്പില എന്നിവ ചേർത്തു നന്നായി യോജിപ്പിച്ചു വെക്കുക.
• ചുരുങ്ങിയത് 1 മണിക്കൂർ മസാലപുരിട്ടി വയ്ക്കണം.
• അതിന് ശേഷം മുട്ട, കോൺ ഫ്ലോർ, മൈദ എന്നിവ ചിക്കൻ കഷ്ണങ്ങളിൽ ചേർത്ത് നന്നായി ഇളക്കി വെക്കുക.
• ഒരു പാനിൽ എണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ ചിക്കൻ കഷ്ണങ്ങൾ സ്വർണ നിറമാകുമ്പോൾ വറത്തു കോരി എടുക്കുക.
• അതേ എണ്ണയിൽ പച്ചമുളകും കറിവേപ്പിലയും വറത്തെടുക്കുക.
• വറത്തുത്തെടുത്ത ചിക്കനിലേക്കു ഇത് ചേർക്കുക. അതിനൊപ്പം ഉള്ളിയും നാരങ്ങയും വെച്ച് അലങ്കരിക്കുക.
content highlight: chicken-65-restaurant-style-recipe