ബോട്ടിൽ നിന്ന് യാത്രക്കാരി കായലിലേയ്ക്ക് ചാടി; 55കാരിയുടെ ജീവൻ രക്ഷിച്ച് ജീവനക്കാർ | crew of the boat rescued a woman passenger

ആലപ്പുഴയിൽ നിന്ന് കുപ്പുപ്പുറം ഭാഗത്തേയ്ക്ക് പോയ യാത്രാ ബോട്ടിലെ യാത്രക്കാരി ആലപ്പുഴ തമ്പകച്ചുവട് സ്വദേശിനി സുധർമ്മയാണ് (55) ചാടിയത്

ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ  യാത്രാ ബോട്ടിൽ നിന്ന് യാത്രക്കാരിയായ മധ്യവയസ്ക കായലിൽ ചാടി. ബോട്ടിലെ ജീവനക്കാർ രക്ഷിച്ചു. ആലപ്പുഴയിൽ നിന്ന് കുപ്പുപ്പുറം ഭാഗത്തേയ്ക്ക് പോയ യാത്രാ ബോട്ടിലെ യാത്രക്കാരി ആലപ്പുഴ തമ്പകച്ചുവട് സ്വദേശിനി സുധർമ്മയാണ് (55) ചാടിയത്. ഇന്ന് രാവിലെ 10.30നാണ് സംഭവം.

രാവിലെ 9.50ന് ആലപ്പുഴ ജെട്ടിയിൽ നിന്നും നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബോട്ടിലാണ് സംഭവം. ബോട്ട് പുന്നമട ലേക്ക് പാലസിന് സമീപമെത്തിയപ്പോൾ സുധർമ്മ കായലിലേക്ക് ചാടുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ ഭയന്നെങ്കിലും ബോട്ടിലെ ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ് ജീവൻ തിരിച്ചുകിട്ടിയത്. പിന്നാലെ കായലിലേയ്ക്ക് ചാടിയ രണ്ട് ജീവനക്കാരാണ് രക്ഷിച്ചത്. ഇവരുടെ രണ്ട് ഫോണുകളും വെള്ളത്തിൽപ്പോയി. ബോട്ടുമാർഗം കരയ്ക്കെത്തിച്ച ഇവരെ ചികിത്സക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

content highlight : crew-of-the-boat-rescued-a-woman-passenger-who-jumped-from-the-boat-into-the-lake-in-alappuzha