ഇടിയപ്പവും മുട്ടക്കറിയും മലയാളികൾക്ക് ഏറെ പ്രിയമാണ്. എന്നാൽ മുട്ടക്കറിയ്ക്ക് ഒപ്പം മാത്രമല്ല, കടലക്കറി, ചിക്കൻ കറി, വെജിറ്റബിൾ കുറുമ എന്നിവയ്ക്ക് ഒപ്പവും ചേർന്നുപോവുന്ന ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇടിയപ്പം. പ്രഭാത ഭക്ഷണമായി പലരും വീടുകളിൽ ഇടിയപ്പം തയ്യാറാക്കാറുണ്ട്. അരിപ്പൊടി ഉപയോഗിച്ചാണ് പൊതുവേ ഇടിയപ്പം തയ്യാറാക്കാറുള്ളത്.
സാധാരണ അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ചാണ് ഇടിയപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നത്. ഇനി അരിപ്പൊടി ഇല്ലെങ്കിലും അതിലും രുചികരമായി ഇടിയപ്പെ ആവിയിൽ വേവിച്ചെടുക്കാം. ഗോതമ്പ് പൊടി ചൂടാക്കിയെടുത്താൽ മതിയാകും. എൻ്റെ അടുക്കള എന്ന യൂട്യൂബ് ചാനലാണ് ഈ ഇടിയപ്പ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
ഗോതമ്പ് പൊടി- 2 കപ്പ്
തേങ്ങ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഗോതമ്പ് പൊടി പാനിലിട്ട് വറുത്തെടുക്കുക
പൊടി തണുത്തശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിച്ച വെള്ളം ഒഴിച്ച് കുഴച്ചെടുക്കാം.
സേവനാഴിയിലേക്ക് മാവെടുക്കാം.
ഇഡ്ഡലി തട്ടിൽ തേങ്ങ ചിരകിയതു ചേർക്കാം. അതിനു മുകളിൽ ഇടിയപ്പം പിഴിഞ്ഞെടുക്കുക. ഇത് ആവിയിൽ വേവിക്കാം.
അരിപ്പൊടി ചൂടുവെള്ളം ചേർത്ത് കുഴച്ചെടുക്കാതെ ഒരു ഇടിയപ്പം തയ്യാറാക്കാനും ഒരു വിദ്യയുണ്ട്. അത് എങ്ങനെ എന്ന് പരിചയപ്പെടാം.
തയ്യാറാക്കുന്ന വിധം
content highlight: instant-idiyappam-recipe