ചൂരല്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പതിനായിരം രൂപയുടെ പുസ്തകം നല്‍കുമെന്ന് പ്രീമിയര്‍ ബുക്ക്‌സ്. നിയമസഭ പുസ്തകോത്സവത്തിന്റെ അവസാന ദിവസമാണ് പ്രീമിയര്‍ ബുക്ക്‌സ് ഉടമ കാട്ടാക്കട സ്വദേശി ദിലീപ് പുസ്തകം വാഗ്ദാനം ചെയ്തത്. സംസ്ഥാന കലോത്സവം നടക്കുമ്പോള്‍ ചൂരല്‍മലയിലെ ഉണ്ണിമാഷെ കാണാനും പുസ്തകം നല്കാനും ശ്രമിച്ചെങ്കിലും അന്ന് കാണാനായില്ല. ഒരു സ്‌കൂളിലെ മുഴുവന്‍ പുസ്തകവും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി തനിക്ക് ചെയ്യാനാകുന്നത് ചെയ്യുന്നുവെന്ന് ദിലീപ്. ഉടന്‍ തന്നെ പുസ്തകങ്ങള്‍ അയച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകോത്സവത്തില്‍ രണ്ടായിരത്തില്‍ പരം പുസ്തകങ്ങള്‍ വിറ്റഴിഞ്ഞ സന്തോഷത്തിലാണ് ദിലീപ്.