Recipe

റെസ്റ്റോറൻ്റ് രുചിയിൽ പെർഫെക്റ്റ് എഗ്ഗ് നൂഡിൽസ്

ചേരുവകൾ

ന്യൂഡിൽസ് 100 ഗ്രാം
സവാള കനം കുറച്ച് അരിഞ്ഞത് രണ്ടെണ്ണം
കടുക് ഒരു ടീസ്പൂൺ
കുരുമുളകുപൊടി അര ടീസ്പൂൺ
വേപ്പില മൂന്ന് തണ്ട്
മുട്ട നാലെണ്ണം
പച്ചമുളക് അരിഞ്ഞത്
മുളകുപൊടി ഒരു ടീസ്പൂൺ
എണ്ണ നാല് ടീസ്പൂൺ
വെണ്ണ രണ്ട് ടീസ്പൂൺ
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

തിളക്കുന്ന വെള്ളത്തിൽ നൂഡിൽസ് വേവിക്കുക. വെള്ളം വാർത്തു കളഞ്ഞ ശേഷം വെണ്ണയിൽ വഴറ്റി വയ്ക്കുക. പിന്നീട് വേപ്പിലയും കടുകും എണ്ണയിൽ പൊട്ടിച്ച് സവാള നല്ലവണ്ണം വഴറ്റുക. തവിടെ നിറമാകുമ്പോൾ കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക. വെള്ളം വറ്റിക്കഴിഞ്ഞാൽ മുളകുപൊടി ചേർത്ത് ഇളക്കണം. പിന്നീട് വേവിക്കണം ഇതിൽ മുട്ട ചേർത്ത ശേഷം ന്യൂസും പച്ചമുളകും ചേർത്ത് വാങ്ങണം.