തൃശൂര്‍:തൃശൂർ മാള കുരുവിലശ്ശേരിയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ വീട്ടിൽ കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ട പ്രമോദാണ് മാള സ്വദേശിയായ പഞ്ഞിക്കാരൻ തോമസിനെ കൊലപ്പുത്തിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പൊലീസ് പിടികൂടി.
ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മാള കുരുവിലശേരി സ്വദേശിയായ 54കാരൻ തോമസിനെ വീട്ടിൽക്കയറി പലക കൊണ്ട് മർദ്ദിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അയൽവാസിയായ പ്രമോദാണ് പ്രതി. കാപ്പ ചുമത്തി നാടുകടത്തപ്പെട്ടതിന് ശേഷം ഏകദേശം രണ്ടു മാസം മുൻപാണ് പ്രതി പ്രമോദ് നാട്ടിൽ തിരിച്ചെത്തിയത്. മാള സ്റ്റേഷനിൽ ഇയൽക്കെതിരേ നിരവധി കേസുകൾ നിലവിലുണ്ട്.
പല കാരണങ്ങൾ കൊണ്ട് ഇരുവരും തമ്മിൽ വർഷങ്ങളായി ശത്രുതയിലായിരുന്നു. കൊലപാതകത്തിനു മുമ്പ് ഇരുവരും വഴക്കിടുന്നത് നാട്ടുകാർ കണ്ടിരുന്നു. തോമസും ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. പലകകൊണ്ട് തലയ്ക്കടിച്ചാണ് കൊന്നതെന്ന് പൊലീസ് പറയുന്നു. കൊലയ്ക്കു ശേഷം പ്രമോദ് ഒളിവിൽ പോയി. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ നിന്ന് പ്രമോദിനെ നാടകീയമായി പിടികൂടുകയായിരുന്നു. ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്. പകയും വൈരാഗ്യവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രമോദിനെതിരെ മാള പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
content highlight : thrissur-kappa-case-accused-beat-neighbor-to-death-accused-arrested