ആലപ്പുഴ: ബിജെപി സംഘടനാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്ന് ശോഭ സുരേന്ദ്രൻ. ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ വോട്ട് രേഖപ്പെടുത്തിയില്ല. ആലപ്പുഴ നോർത്ത് ജില്ലയിലായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്. ഇന്ന് വൈകീട്ട് 3മണി മുതൽ 5 മണി വരെയായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ട സമയം എന്നാൽ നേരിട്ടോ ഓൺലൈൻ വഴിയോ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.
പാർട്ടിയിലെ പുതിയ മാറ്റം അനുസരിച്ച് ആലപ്പുഴ ജില്ല നോർത്ത്, സൗത്ത് എന്നിങ്ങനെ രണ്ട് ജില്ലകളാണ്. ഇതിൽ നോർത്ത് ജില്ലയിൽ 8 പേരാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. സൗത്ത് ജില്ലയിൽ മൂന്ന് പേരും മത്സരിച്ചു. സൗത്തിൽ വോട്ട് ചെയ്യേണ്ട 52 പേരും വോട്ട് രേഖപ്പെടുത്തി. നോർത്തിൽ വോട്ട് ചെയ്യേണ്ട 55 പേരിൽ ശോഭ സുരേന്ദ്രൻ ഉൾപ്പടെ രണ്ട് പേർ വോട്ട് രേഖപ്പെടുത്തിയില്ല. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ജെആർ പത്മകുമാർ, പുഞ്ചക്കര സുരേന്ദ്രൻ, കെഎസ് രാധാകൃഷ്ണൻ എന്നിവർക്കായിരുന്നു ആലപ്പുഴയിലെ വോട്ടെടുപ്പ് ചുമതല.
content highlight : sobha-surendran-did-not-caste-her-vote-in-kerala-bjp-election