Recipe

ആസ്വദിച്ചു ചൂടോടെ കഴിക്കാൻ ബലൂൺ പോലെ ഒരു ബട്ടൂര ഉണ്ടാക്കാം – batura

ന​ല്ല മ​യ​ത്തി​ൽ മു​രു​മു​രു​പ്പോ​ടു​കൂ​ടി​യ ബ​ട്ടൂ​ര ക​ഴി​ക്കാ​ൻ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഈ​സി​യാ​യി തയ്യാറാക്കാം സ്വാദിഷ്ടമായ ബട്ടൂര.

ചേരുവകൾ

  • മൈ​ദ – 2 ക​പ്പ്
  • റ​വ – 4 സ്പൂ​ൺ
  • പ​ഞ്ച​സാ​ര – 1 സ്പൂ​ൺ
  • യീ​സ്റ്റ്‌ – 2 സ്പൂ​ൺ
  • തൈ​ര് – 3 സ്പൂ​ൺ
  • ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
  • എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആ​ദ്യ​മാ​യി യീ​സ്റ്റ് ചെ​റു​ചൂ​ടു​ള്ള വെ​ള്ള​ത്തി​ൽ ല​യി​പ്പി​ക്കു​ക. റ​വ, ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ അ​തി​ൽ ചേ​ർ​ത്തി​ള​ക്കു​ക. ​ശേ​ഷം ര​ണ്ട് സ്പൂ​ൺ എ​ണ്ണ​യും തൈ​രും ചൂ​ടു​വെ​ള്ള​വും ചേ​ർ​ക്കു​ക. ഇ​ള​ക്കി ച​പ്പാ​ത്തി മാ​വ് പോ​ലെ ത​യാറ​ക്കി​യെ​ടു​ക്കു​ക. ഈ ​മാ​വ് ന​ന​ഞ്ഞ തു​ണി കൊ​ണ്ട് മൂ​ടി നാ​ല് മ​ണി​ക്കൂ​ർ നേ​രം വെ​ക്കുക. മാ​വ് ന​ന്നാ​യി കു​ഴ​ച്ചു ക​ഴി​ഞ്ഞാ​ൽ ച​പ്പാ​ത്തി​യു​ടെ വ​ലി​പ്പ​ത്തിൽ ഉ​രു​ള​ക​ൾ ഉ​ണ്ടാ​ക്കു​ക. ശേ​ഷം മൈ​ദ ഉ​രു​ട്ടി ച​പ്പാ​ത്തി പോ​ലെ പ​രത്തുക. ഒ​രു ഉ​രു​ളി​യി​ൽ എ​ണ്ണ ചൂ​ടാ​ക്കി പരത്തിയ മാവ് എണ്ണയിലിട്ട് വറുത്ത് ഇ​ളം ബ്രൗ​ൺ നി​റ​മാ​കു​മ്പോ​ൾ എടുക്കുക. ബട്ടൂര തയ്യാർ.

STORY HIGHLIGHT: batura