രാത്രി ഏറെ വൈകും വരെ മൊബൈൽ നോക്കിയും സിനിമകൾ കണ്ടും കമ്പ്യൂട്ടറിന് മുമ്പിൽ ജീവിതം തള്ളി നീക്കുന്നവരാണ് ഇന്നത്തെ ഭൂരിഭാഗം ചെറുപ്പക്കാരും. അതുകൊണ്ട് തന്നെ രാവിലെ നേരത്തെ എഴുന്നേൽക്കുന്നതിനെക്കുറിച്ച് പലർക്കും ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ പണ്ടുള്ളവർ പറഞ്ഞ് കേൾക്കാറില്ലേ അതിരാവിലെ ഉണരണമെന്ന്. ബ്രാഹ്മമുഹൂര്‍ത്തത്തില്‍, അതായത് 5 മണിക്ക് ഉണരണം എന്നാണ് പഴമക്കാർ പറയാറുള്ളത്. മുതിർന്നവർ പറയുന്നതെല്ലാം തെറ്റായ കാര്യങ്ങളാണ് എന്ന് കരുതി തള്ളിക്കളയുന്നതാണ് പുത്തൻ തലമുറയുടെ രീതി. എന്നാൽ എല്ലാ കാര്യവും അങ്ങനെയല്ല. നേരത്തെ ഉണരുന്നതുകൊണ്ട് നിരവധി ഗുണങ്ങൾ ഉണ്ട്. രാവിലെ എഴുന്നേറ്റ് പഠിച്ചാല്‍ നല്ലതു പോലെ മനസിലാകും എന്ന് പണ്ടു മുതല്‍ നാം പറഞ്ഞ് കേള്‍ക്കാറുമുണ്ട്. വാസ്തവത്തില്‍ അത് ശരിയാണ്. പുലര്‍ച്ചെ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലം എളുപ്പം ലഭിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി ഗുണങ്ങൾ ഉണ്ടെന്നിരിക്കെ എന്തിനാണ് നേരത്തെ എഴുന്നേൽക്കാൻ മടിക്കുന്നത് ?
രാവിലെ നേരത്തെ എഴുന്നേൽക്കുന്നതിന്റെ പ്രധാന ഗുണം നമുക്ക് ദിവസത്തിൽ ഒരുപാട് സമയം ലഭിക്കുന്നു എന്നതാണ്. ശാന്തവും സമാധാനവുമുള്ള പുലർക്കാലെ ഉണരുന്നത് വ്യക്തിയുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കും. ദിവസം മുഴുവൻ ഊര്‍ജ്ജസ്വലതയോടെയിരിക്കാനും സമയം ലാഭിക്കാനും ഈ ശീലം സഹായിക്കും. അങ്ങനെ ഉത്പാദനക്ഷമത കൂട്ടാൻ സാധിക്കും.
കൃത്യസമയത്തുള്ള ഉറക്കവും ഉണരലും ശീലിച്ചാൽ അത് ആരോഗ്യത്തിന് ഗുണം ചെയ്യും. സമ്മര്‍ദം കുറയ്ക്കാനും ഉത്കണ്ഠയകറ്റാനും ഊര്‍ജ്ജസ്വലതയോടെ വിവിധ മേഖലകളില്‍ ഇടപെടാനുമെല്ലാം ഇത് സഹായിക്കുന്നു. അതുപോലെ തന്നെ ഉറക്കം മെച്ചപ്പെടുമ്പോള്‍ അത് ഓര്‍മ്മശക്തി കൂട്ടുകയും തലച്ചോറിന്‍റെ പ്രവര്‍ത്തനം ഫലപ്രദമാക്കുകയും ചെയ്യുന്നു.
യോഗ, ധ്യാനം എന്നിവയ്‌ക്കെല്ലാം ഏറ്റവും ഉത്തമമായ സമയം രാവിലെയാണ്. യോഗ ചെയ്യുന്നത് കോസ്മിക് എനര്‍ജിയോടൊപ്പവും ഇവയില്‍ നിന്നുള്ള ഊര്‍ജം കൂടി വര്‍ദ്ധിപ്പിയ്ക്കുന്നു. പ്രപഞ്ചം കൂടുതല്‍ ശാന്തമായിരിയ്ക്കുന്ന, നിശബ്ദമായിരിയ്ക്കുന്ന സമയം യോഗ പോലുള്ളവ ചെയ്യുന്നത് ഇരട്ടി ഗുണം നല്‍കുന്നു. ബ്രീത്തിംഗ് വ്യായാമങ്ങള്‍ പോലുള്ളവ ചെയ്യുന്നതും നല്ലതാണ്. ഊര്‍ജ്ജം കൂടുന്നതിന് അനുസരിച്ച് കായികപ്രവര്‍ത്തനങ്ങളും കൂട്ടാൻ സാധിക്കും. സമയലാഭം വ്യായാമത്തിനുള്ള അവസരം തുറന്നുതരും.
നേരമില്ലാത്തതു കാരണം പ്രാതലൊഴിവാക്കി പോകുന്നവരുണ്ട്. അല്‍പം നേരത്തെ എഴുന്നേറ്റാല്‍ ഈ പ്രശ്‌നം ഒഴിവാക്കാവുന്നതേയുള്ളൂ. ഒരു ദിവസത്തേക്കു വേണ്ട ഊര്‍ജം മുഴുവന്‍ നല്‍കുന്നത് പ്രഭാതഭക്ഷണമാണെന്നു മറക്കരുത്.
ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്. നേരത്തെ ഉണരുന്നത്. ഇതു പോലെ ചര്‍മത്തിനും നേരത്തെ എഴുന്നേല്‍ക്കുന്നത് ആരോഗ്യകരമാണ്. ദിവസത്തില്‍ ഓരോ വ്യക്തിക്കും ചെയ്യാൻ നിരവധി കാര്യങ്ങള്‍ കാണും. ഇതിനെല്ലാമായി സമയത്തിനെ ഭാഗിക്കാൻ രാവിലെ നേരത്തെ എഴുന്നേറ്റ് ശീലിച്ചാല്‍ സാധിക്കും. ഇതും ജീവിതനിലവാരം ഉയര്‍ത്തുകയും വ്യക്തിയെ വളര്‍ച്ചയിലേക്ക് എത്തിക്കുകയും ചെയ്യും.