Food

ഈ പച്ചടി നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും, വറുത്ത വെണ്ടക്ക ചേര്‍ത്ത് തയ്യാറാക്കിയ കിടിലൻ പച്ചടി

വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു പച്ചടി തയ്യാറാക്കിയാലോ? വറുത്ത വെണ്ടയ്ക്ക ചേർത്ത് തയ്യാറാക്കിയ ഒരു കിടിലൻ പാക്കടി.

ആവശ്യമായ ചേരുവകള്‍

  • വെണ്ടയ്ക്ക- 5-6 എണ്ണം
  • തേങ്ങ- 1/2 കപ്പ്
  • പച്ചമുളക്- 3-5
  • കടുക്- 1 ടീസ്പൂണ്‍
  • തൈര് – ആവശ്യത്തിന്
  • കടുക്, കറിവേപ്പില, വറ്റല്‍മുളക്, വെളിച്ചെണ്ണ- താളിക്കാന്‍

തയ്യാറാക്കുന്ന വിധം

വെണ്ടയ്ക്ക നേര്‍ത്തരിഞ്ഞ് ഉപ്പ് പുരട്ടി വെയ്ക്കുക. തേങ്ങ, പച്ചമുളക് എന്നിവ അല്പം വെള്ളം ചേര്‍ത്ത് നന്നായി അരയ്ക്കുക. അവസാനം കടുക് ചേര്‍ത്ത് ഏതാനും സെക്കന്റുകള്‍ മാത്രം അരയ്ക്കുക. ശേഷം ഈ അരപ്പ് ശകലം മാത്രം ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കി വെള്ളം വറ്റിച്ചെടുക്കുക. അടുപ്പില്‍ നിന്നും മാറ്റി നന്നായി ഉടച്ച തൈര് ചേര്‍ത്തിളക്കുക. വെണ്ടയ്ക്ക ചൂടായ എണ്ണയില്‍ നന്നായി ഫ്രൈ ചെയ്ത് വറുത്ത് കോരുക. അധികം മൂത്ത് കരിഞ്ഞു പോവരുത്. വറുത്ത വെണ്ടയ്ക്ക പച്ചടിയില്‍ ചേര്‍ത്ത്, കടുകും കറിവേപ്പിലയും മുളകും താളിച്ചു ചേര്‍ക്കുക.