Kerala

കൊച്ചിയിൽ പതിനേഴുകാരനെ സ്വിമ്മിങ് പൂളിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി | 17 year old boy news

കുട്ടി ഫ്ലാറ്റിൽ നിന്നും വീണതാണെന്നാണ് സൂചന

കൊച്ചി: പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥിയായ ജോഷ്വ ആണ് മരിച്ചത്. എറണാകുളം തൃക്കാക്കരയിൽ ഫ്ലാറ്റിലെ സ്വിമ്മിങ് പൂളിന് സമീപമാണ് 17 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിന് സമീപത്തെ സ്കൈലൈൻ ഫ്ലാറ്റിലാണ് സംഭവം. കുട്ടി ഫ്ലാറ്റിൽ നിന്നും വീണതാണെന്നാണ് സൂചന.

CONTENT HIGHLIGHT: 17 year old boy news