Food

ഇനി ജാം വീട്ടിൽ തന്നെ തയ്യാറാക്കാം; രുചികരമായ പൈനാപ്പിള്‍ ജാം റെസിപ്പി

ഇനി ഈസിയായി ജാം വീട്ടിലുണ്ടാക്കാം. ഇനി ജാം വാങ്ങിക്കാൻ കടയിൽ പോകേണ്ട, നല്ല ടേസ്റ്റിയായ പൈനാപ്പിള്‍ ജാം റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • പഞ്ചസാര – 3-4 റ്റീകപ്പ്
  • പൈനാപ്പിള്‍ എസ്സെന്‍സ്സ് -1 റ്റീസ്പൂണ്‍
  • നാരങ്ങ നീര് – 2 റ്റീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പൈനാപ്പിള്‍ ചെറുതായി അരിഞ്ഞ് മിക്‌സിയില്‍ അരച്ച് എടുക്കുക(വെള്ളം ചേര്‍ക്കരുത്). പാന്‍ അടുപ്പത് വച്ച് പൈനാപ്പിള്‍ അരച്ചത് ഒഴിച്ച് ചൂടാക്കി, പഞ്ചസാര കൂടി ചേര്‍ത്ത് നന്നായി ഇളക്കി കൊടുത്ത് കൊണ്ട് ഇരിക്കുക. ചെറിയ ഫ്‌ലെയിമില്‍ വേണം ചെയ്യാന്‍. കുറച്ച് കഴിയുമ്പോള്‍ പഞ്ചസാര അലിയാന്‍ തുടങ്ങും. ഏകദേശം15- 20 മിനുറ്റ് കഴിയുമ്പോള്‍ പഞ്ചസാര ഒക്കെ നന്നായി അലിഞ്ഞ് ജാം പരുവം ആകാന്‍ തുടങ്ങും.

ആ സമയതത്ത് എസ്സെന്‍സ്സ്,നാരങ്ങാനീരു ഇവ കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് 2 മിനുട്ടിന് ശേഷം തീ അണക്കാം. ഒരുപാടു കട്ടി ആകും മുന്‍പെ തീ ഓഫ് ചെയ്യണം. അല്ലെങ്കില്‍ ചൂടാറി കഴിയുമ്പോള്‍ കൂടുതല്‍ കട്ടി ആകും. ചൂടാറിയ ശേഷം വായു കടക്കാത്തെ കുപ്പിയിലാക്കി സൂക്ഷിക്കാം.