ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ കളക്ഷൻ റെക്കോർഡുകൾ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. മാർക്കോ എന്ന ഒറ്റ സിനിമയോടെ ഉണ്ണി മുകുന്ദന്റെ കരിയർ ഗ്രാഫ് വലിയ രീതിയിൽ ഉയർന്നു. ഇന്ന് പാൻ ഇന്ത്യൻ സ്റ്റാറാണ് താരം. മാർക്കോയിലൂടെ ഉണ്ണി മുകുന്ദന് സൂപ്പർ സ്റ്റാർ പട്ടം തന്നെ ലഭിച്ചുകഴിഞ്ഞു. മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നസ്ലിൻ ഗഫൂർ, ടോവിനോ എന്നിവർക്ക് ശേഷം സോളോ 100 കോടി നേടുന്ന താരം കൂടായായി മാറി കഴിഞ്ഞു ഉണ്ണി മുകുന്ദൻ. ഈ നേട്ടത്തിന് പിന്നാലെ ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുന്നത് മുൻപുണ്ടായ ഉണ്ണി മുകുന്ദൻ ഷെയിൻ നിഗം വിഷയമാണ്.
സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ഉണ്ണി മുകുന്ദനെതിരെ ഷൈൻ അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ. ലിറ്റിൽ ഹാർട്ട്സ് ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു വിവാദ പ്രതികരണം. ചിത്രത്തിലെ നടി മഹിമ നമ്പ്യാർക്ക് ഏറ്റവും ചേരുന്നത് ആരാണ് എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. മഹിമയും ഉണ്ണി മുകുന്ദനുമാണ് ഏറ്റവും ചേരുന്നത് എന്നാണ് ഷെയിൻ പറഞ്ഞത്. ‘ഉംഫ്’ എന്ന വാക്കാണ് ഉണ്ണി മുകുന്ദന് പകരം താരം ഉപയോഗിച്ചത്. ഉണ്ണി മുകുന്ദൻ ഫിലിംസിനെ(UMF)നെ പരിഹസിക്കാനായി സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന വാക്കാണ് ഇത്. ഇതാണ് വിവാദമായത്. പിന്നാലെ മാപ്പ് അപേക്ഷയുമായി ഷൈൻ എത്തിയിരുന്നു.
തമാശയായി പറഞ്ഞതാണെന്നും ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഷെയിൻ നിഗം വ്യക്തമാക്കി. ഇക്കാര്യം പറഞ്ഞ് ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നു. ഇത്തരം കാര്യങ്ങളിൽ മറുപടി പറയുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും ഷെയ്ൻ പറഞ്ഞിരുന്നു. ഷെയിനും താനും തമ്മിൽ യാതൊരു പ്രശ്നവുമില്ല എന്ന് അന്ന് ഉണ്ണിയും പ്രതികരിച്ചിരുന്നു. അന്ന് താരങ്ങൾ പറഞ്ഞൊതുക്കിയ പ്രശ്നങ്ങൾ എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ കുത്തിപ്പൊക്കുകയാണ്.
ഉണ്ണിയുടെ മാർക്കോ വലിയ വിജയം നേടി. ഉണ്ണി പാൻ ഇന്ത്യൻ സ്റ്റാറായി. ഷെയിൻ എന്ത് നേടി എന്നാണ് ചോദ്യവും പരിഹാസവും. മാർക്കോ കൊറിയയിൽ കൂടി റിലീസ് ചെയ്യുന്നതോടെ ഉണ്ണി മുകുന്ദന്റെ ഫാൻസ് ഇന്റർ നാഷ്ണൽ ലെവൽ ആകും അതൊന്നും ഷെയിനിന് സ്വപ്നം കാണാൻ കഴിയില്ലെന്ന് തുടങ്ങി നീണ്ടും പോകുന്നു വിമർശനങ്ങൾ.