മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് പറോട്ട, നല്ല സോഫ്റ്റ് നൂൽ പറോട്ട വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മൈദ – 1 കപ്പ്
- നെയ്യ് – 1 ടീസ്പൂൺ
- പാൽ – അര കപ്പ്
- മുട്ട – 1
- തൈര് – 2 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- പഞ്ചസാര – 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു കപ്പ് മൈദയും ഒരു ടീസ്പൂൺ നെയ്യും കൂടി പുട്ടിനു നനയ്ക്കുന്നതു പോലെ ഇളക്കിയെടുക്കുക. മിക്സിയുടെ ജാറിലേക്കു പാലും മുട്ടയും തൈരും പഞ്ചസാരയും ഉപ്പും കൂടി ചേർത്തു അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് നേരത്തെ ഇടഞ്ഞു വച്ച മൈദയുടെ പൊടിയും ചേർത്ത് മയത്തിൽ അടിച്ചെടുക്കുക. ഇത് ഒരു പൈപ്പിങ് ബാഗിലാക്കി ചൂടായ പാനിലേക്കു വട്ടത്തിൽ ചുറ്റിച്ചു പറോട്ട ഉണ്ടാക്കിയെടുക്കാം. രണ്ടു വശത്തും നെയ്യ് പുരട്ടി ചൂടോടെ വിളമ്പാം.