UAE

യുഎഇയിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; അറിയിപ്പ് ഇങ്ങനെ | rainfall expected all over uae

മഞ്ഞുവീഴ്ചയ്ക്കും മണിക്കൂറിൽ 40 കി.മീ വേഗത്തിൽ കാറ്റു വീശാനും സാധ്യത

അബുദാബി: യുഎഇയിൽ ഇന്നു പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെയും യുഎഇയില്‍ മഴ ലഭിച്ചിരുന്നു. വടക്കുകിഴക്കന്‍ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുക. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും മണിക്കൂറിൽ 40 കി.മീ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ട്.

അന്തരീക്ഷം മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും മണിക്കൂറില്‍ 40 കി.മീ വേഗത്തില്‍ കാറ്റ് വീശാനുമുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ദുബൈയില്‍ തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12.41 വരെ മഴ പെയ്തിരുന്നു. അല്‍ ഖവനീജ്, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ അല്‍ ലിസൈലി, അല്‍ മിസാര്‍, ജബല്‍ അലി എന്നിവിടങ്ങളില്‍ മഴ ലഭിച്ചു.

ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 27.9 ഡിഗ്രി സെല്‍ഷ്യസാണ്. ഷാര്‍ജയിലെ കല്‍ബയിലാണ് ഈ താപനില രേഖപ്പെടുത്തിയത്. ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 9 ഡിഗ്രി സെല്‍ഷ്യസായിരുന്നു. തീരപ്രദേശങ്ങളിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

CONTENT HIGHLIGHT: rainfall expected all over uae